Sunday, January 11, 2009

ബുക്ക് റിപ്പബ്ലിക്ക് - പ്രകാശനചടങ്ങ്




എറണാകുളം ചങ്ങമ്പുഴപാർക്കിൽ വെച്ച് നടന്ന ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകമായ ടി പി വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനചടങ്ങിന്റെ പ്രസക്തഭാഗങ്ങൾ
















പുസ്തകചടങ്ങിനോടനുബന്ധിച്ച് ശ്രീ വിനോദ് ശങ്കരൻ അവതരിപ്പിച്ച സിതാർകച്ചേരിയിൽ നിന്ന്.



വിവിധ പത്രങ്ങളിലെ വാര്‍ത്തകള്‍

ഹിന്ദു

ദേശാഭിമാനി

മറ്റു ലിങ്കുകള്‍:

34 comments:

Kiranz..!! said...

സംഗതികൾ കലക്കിക്കളഞ്ഞു..!

അഭിനന്ദനങ്ങൾ ലാപുടാ‍ാ‍ാ...!
അഭിനന്ദനങ്ങൾ സങ്കൂ..സനാതനാ..!
അഭിനന്ദനങ്ങൾ റിപബ്ലിക്കൻസ്...!

ആഗ്നേയ said...

ലാപുടക്കും,ബുക്ക് റിപ്പബ്ലിക്കിനും അഭിനന്ദനങ്ങള്‍,ആശംസകള്‍!

സുല്‍ |Sul said...

ഈ സംരംഭം ഗംഭീരവിജയമാക്കിയവര്‍ക്കേവര്‍ക്കും അഭിവാദനങ്ങള്‍!

-സുല്‍

Kaippally said...

അഭിനന്ദനങ്ങൾ

ശ്രീ said...

ആശംസകള്‍ നേരുന്നു.
:)

ജിജ സുബ്രഹ്മണ്യൻ said...

ലാപുടാക്ക് അഭിനന്ദനങ്ങൾ

chithrakaran ചിത്രകാരന്‍ said...

ഇത്ര ഭംഗിയായി ബുക്ക്‍ റിപ്പബ്ലിക്കിന്റെ ആദ്യപുസ്തക പ്രകാശന ചടങ്ങു നടത്തിയതില്‍
അഭിവാദ്യങ്ങള്‍.ലപുട ഭാഗ്യവാന്‍ തന്നെ!!!
അരമണിക്കൂര്‍ നേരത്തെ ചടങ്ങിന്റെ വീഡിയോ തന്നെ പോസ്റ്റ് ചെയ്യാനായി എന്നത് പരിപാടിയില്‍ പങ്കെടുത്ത പ്രതീതിയുണ്ടാക്കുന്നു.
യാരിദേ, നന്ദി.
വീഡിയോയുടെ ശബ്ദഗുണവും വളരെ മികച്ചതായിരിക്കുന്നു.
രണ്ടുമാസംകൊണ്ട് ഇത്ര മികച്ചരീതിയില്‍
പ്രായോഗികമായി പുസ്തകപ്രസാധനം സാക്ഷാത്ക്കരിക്കാന്‍ സാധിച്ച
ബുക്ക് റിപ്പബ്ലിക്ക് പ്രവര്‍ത്തകരായ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും ഈ ക്രിയാത്മക പ്രവര്‍ത്തനത്തിന്റെ പേരില്‍ അഭിനന്ദനങ്ങളര്‍പ്പിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Congrats Vinod and All the Best to Book-Republic

Inji Pennu said...

ചടങ്ങൊക്കെ ഗംഭീരായിരുന്നല്ലോ!

ഓരോഫ് :
ആ നീല ഷര്‍ട്ടുകാരന്‍ ആണോ വെള്ളെഴുത്ത്? കരുതിയ പോലെയല്ലോ, നല്ല ചുള്ളനാണല്ലോ :P

Cibu C J (സിബു) said...

അത് വിഷ്ണുവല്ലേ ഇഞ്ചീ. കഷണ്ടിയാണോ ഇഞ്ചിയുടെ സൗന്ദര്യലക്ഷണം? :) കൊള്ളാം.

ഗിരിജ സംസാരിക്കുമ്പോൾ ബാക്ഗ്രൗണ്ടിൽ കേട്ടത്..

ഗിരിജ:"..ബ്ലോഗുകളുടെ ഈ കൂട്ടായ്മ... "
അശരീരി1: "എന്താ അവര്‌ പറഞ്ഞേ.. എന്താ.."
അശരീരി2: "ബ്ലോഗുകളുടെ കൂട്ടായ്മ... "
അശരീരി1: "~!@#$%^"
അശരീരി2: "ച്ചെ അവരത് അങ്ങനെ ഉദ്ദേശിച്ചല്ല..."
:))

റിപ്പബ്ലിക്കൻസിന്‌ അഭിനന്ദനങ്ങൾ! ബ്രേക്കീവണായാൽ അറിയിക്കണേ.. അപ്പോഴാണ്‌ ശരിക്കും അഭിനന്ദിക്കേണ്ടത്!!

Inji Pennu said...

Ahem. ക്ലാരിഫിക്കേഷന്‍.

1. നീല ഷര്‍ട്ട്
2. കള്ളരിപ്പ മീശ
3. ഈ വീഡിയോയില്‍ എന്തോ പത്തു രൂപ വേണമെന്നോ മറ്റോ പ്രസംഗിച്ച.

എതിരന്‍ കതിരവന്‍ said...

വെള്ളെഴുത്ത് ഒരു ചുള്ളൻ തന്നെ. എനിയ്ക്കും തോന്നി.

nandakumar said...

ആദ്യവീഡിയോ മുഴുവനായി കണ്ടു.

പങ്കെടുക്കാന്‍ കഴിയാഞ്ഞത് ഒരു വലിയ നഷ്ടമാണെന്നു ഇപ്പോള്‍ മനസ്സിലാക്കുന്നു ;(

ഗോപീകൃഷ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞപോലെ, അറിയാതെ അറിയാനും, കാണാതെ കാണാനും, സ്പര്‍ശിക്കാതെ സ്പര്‍ശികാനും ഈ ബ്ലോഗ്ഗും ബ്ലോഗു കൂട്ടായ്മയും കാരണമാകട്ടെ..

അഭിനന്ദനങ്ങള്‍

അനില്‍ശ്രീ... said...

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...

പൊറാടത്ത് said...

Congrats....

മാവേലി കേരളം said...

ലാപുടക്കും, ബുക്കു റിപ്പബ്ലിക്കുനും ഭാവുകങ്ങള്‍

ആദര്‍ശ്║Adarsh said...

പുത്തന്‍ കൂട്ടായ്മ്മയ്ക്ക് എല്ലാവിധ ആശംസകളും....

പ്രയാസി said...

അഭിനന്ദനങ്ങള്‍,ആശംസകള്‍!

|santhosh|സന്തോഷ്| said...

അഭിനന്ദനങ്ങള്‍!!

പ്രസംഗിച്ച ഉഷാകുമാരി എന്തു ചുള്ളത്തി!! സദസ്സിലിരിക്കുന്ന പെണ്‍ ബ്ലോഗ്ഗേഴ്സൂം ചുള്ളത്തിമാര്, നല്ല ഗ്ലാമറ്

(അങ്ങനേയും പറയാമല്ലോ അല്ലേ? ഇനി പുരുഷ കാഴ്ച, ആണ്‍ നോട്ടം എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കാന്‍ വന്നേക്കരുത്!!)

ശ്രീവല്ലഭന്‍. said...

എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!

നിര്‍മ്മല said...

അഭിനന്ദനം കൂടുതല്‍ വിജയാശംസകളും - ലാപുടക്കും, സങ്കുചിതനും, സനാതനനും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും!

Abdu said...

അഭിനന്ദനങ്ങൾ, നന്ദി

മുസ്തഫ|musthapha said...

ആഹാ... ഗംഭീരമായി... എല്ലാര്‍ക്കും അഭിനന്ദങ്ങള്‍... :)

"എന്താ അവര്‌ പറഞ്ഞേ.. എന്താ.."
ഹഹഹ... സിബു പറഞ്ഞ ആ അശരീരി ആരുടെ വഹയാ... :)
ഉമേച്ചിയാണോ വിശദീകരിച്ചു കൊടുക്കുന്നത്?

കുറുമാന്‍ said...

വീഡിയോ കാണാ‍ന്‍ കഴിഞ്ഞിട്ടില്ല.

ലാ‍പുടക്കും, പരോളിലിറങ്ങിയ സങ്കുവിനും, സനാഥനനും, റിപ്പബ്ലിക്കിന്റെ പിന്നിലുള്ള എല്ലാവര്‍ക്കും ആശംസകള്‍.

ആവനാഴി said...

ലാപുടക്കും ബുക്ക് റിപ്പബ്ലിക്കിനും അനുമോദനങ്ങളും ആശംസകളും നേരുന്നു.

ഒപ്പം ചില കാര്യങ്ങളെക്കുറിച്ചു പരാമര്‍ശിക്കാതിരുന്നാല്‍ ശരിയാവില്ല എന്നു തോന്നുന്നു. അതില്‍ പ്രധാനം ആ ചടങ്ങില്‍ സംബന്ധിച്ച സദസ്യരുടെ അച്ചടക്കരാഹിത്യത്തെക്കുറിച്ചാണു. ഒരു ചടങ്ങില്‍ ഒരാള്‍ പ്രസംഗിക്കുമ്പോള്‍ സദസ്യര്‍ നിശ്ശബ്ദരായിരിക്കേണ്ടതാണു. ആ ഒരു മര്യാദ ഇവിടെ പാലിച്ചു കാണുന്നില്ല. അതിനു കഴിയാത്തവര്‍ എന്തിനു ഇത്തരം ചടങ്ങുകളില്‍ സംബന്ധിക്കാനെത്തുന്നു എന്നു മനസ്സിലാകുന്നില്ല.

ഇത് പോസ്റ്റു ചെയ്യുന്നതിനുമുമ്പ്‍ അതൊന്നു എഡിറ്റു ചെയ്ത് പ്രാസംഗികരെ വിശദമായി പരിചയപ്പെടുത്താമായിരുന്നു.

ലാപുടയുടെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നുവല്ലോ അത്. അപ്പോള്‍ അദ്ദേഹത്തിന്റെ കൃതിയെ കുറെക്കൂടി വിശദമായി പരിചയപ്പെടുത്തേണ്ടതായിരുന്നു എന്നു എനിക്കു തോന്നുന്നു.

ലാപുട വീണ്ടും കൂടുതല്‍ കൃതികള്‍ രചിക്കട്ടെ എന്നും പ്രകാശിപ്പിക്കപ്പെട്ട പുസ്തകം ധാരാളം വിറ്റഴിയട്ടെ എന്നും ആശംസിക്കുന്നു.

Kaithamullu said...

എല്ലാര്‍ക്കും ആശംസകള്‍!
(ഞാന്‍ പറയാന്‍ നിനച്ചതാ ആവനാഴി മാഷ് പറഞ്ഞത് എന്ന് കൂടി ചേര്‍ക്കുന്നു)

അഗ്രജന്‍ said...

ആവനാഴി ചേട്ടാ & ശശിയേട്ടാ... ഞാന്‍ വീണ്ടും കണ്ടു നോക്കി, അത്രമാത്രം ഒരു ബഹളം അവിടെയുണ്ടോ...!
ചിലപ്പോ, നമ്മള്‍ കണ്ട ക്ലിപ്പെടുത്ത ക്യാമറയ്ക്കടുത്തിരുന്നവരുടെ സംസാരം നമുക്ക് കൂടുതല്‍ വ്യക്തമായി കേട്ടതിനാലാവണം അങ്ങിനെ തോന്നിയത്...

ആവനാഴി said...

അഗ്രജാ,

വീഡിയോയില്‍ പ്രാസംഗികരുടെ പ്രസംഗങ്ങള്‍ ആ ശബ്ദകോലാഹലങ്ങളില്‍ മുങ്ങിപ്പോയി എന്നാണു ഞാന്‍ പറയുന്നത്. ഏതായാലും ക്യാമറക്കാരന്റെ അടുത്തിരുന്നവര്‍ സംസാരിച്ചതുകൊണ്ടാണല്ലോ അവ റിക്കോഡു ചെയ്യപ്പെട്ടത്. ക്യാമറക്കാരന്‍ അയാളുടെ പണി ചെയ്യട്ടെ; സദസ്യര്‍, അതു ക്യാമറക്കാരന്റെ അടുത്തിരുന്നവരായാലും അല്ലെങ്കിലും നിശ്ശബ്ദത പാലിക്കണമായിരുന്നു. ഒരു സദസ്സില്‍ എങ്ങിനെ പെരുമാറണമെന്നു പലരും പഠിക്കേണ്ടിയിരിക്കുന്നു.

Anonymous said...

ബുക്ക് റിപ്പബ്ലിക്ക് എന്ന ആശയത്തിനും ലാപുടയ്കും അഭിവാദ്യങ്ങള്‍, ആശംസകള്‍.

ഞാന്‍ ചങ്ങമ്പുഴപ്പാര്‍ക്കില്‍ അന്നുണ്ടായിരുന്നു. ആവനാഴി ഉണ്ടായിരുന്നോ എന്നറിയില്ല. വളരെ നന്നായി തോന്നിയ ഒരു ചടങ്ങായിരുന്നു. ചടങ്ങിനോടൊപ്പം തന്നെ പുസ്തക വില്പന, സിനിമ സിത്താര്‍ കച്ചേരിക്കുള്ള ഒരുക്കങ്ങള്‍ എന്നിവയ്കായി ചിലരൊക്കെ ഓടി നടക്കുന്നുണ്ടായിരുന്നു. അതാവണം താങ്കള്‍ ബഹളം, അച്ചടക്കരാഹിത്യം എന്നൊക്കെ പറഞ്ഞത്. അതൊക്കെ ഏതു ചടങ്ങിന്റേയും ഭാഗമല്ലേ സുഹൃത്തേ? അല്ലാതെ അതൊക്കെ അരോചകമായോ അച്ചടക്ക രാഹിത്യമായോ എനിക്കേതായാലും തോന്നിയില്ല.

ഇത്തരം ഒരു ജനകീയ സംരഭത്തില്‍, പ്രത്യേകിച്ച് ഒരു നേതാവോ ഒന്നുമില്ലാത്ത ഒരു കൂട്ടുകെട്ടിന്റെ പ്രഥമ സംരഭത്തിന്റെ നല്ല വശങ്ങള്‍ കാണാതെ നെറ്റിലിട്ട ഒരു വീഡീയോ വെച്ചുമാത്രം അഭിപ്രായം പറയുന്നത്, ക്രിക്കറ്റ് മാച്ച് ടി.വിയില്‍ കണ്ട് ച്ഛേ, സച്ചിന്‍ ആ മണ്ടന്‍ ഷോട്ട് കളിച്ചില്ലായിരുന്നെങ്കില്‍ ഔട്ടാവില്ല എന്നു പറയുന്നതു പോലെ ലളിതമാണ്.

urumbu (അന്‍വര്‍ അലി) said...

പ്രിയ ബൂലോകരേ,
വീഡിയോ കണ്ടും പങ്കെടുത്തവര്‍ പറഞ്ഞും എല്ലാം അറിഞ്ഞു.എനിക്കു സുഖമില്ലാതിരുന്നതുകൊണ്ടാണ് വരാഞ്ഞത്.സങ്കടം... വലിയ സന്തോഷവും....
വിഷ്നു പ്രസാദിന്റെ പുസ്തകം ഇപ്പോഴും ആരുടെ കയ്യിലുമെത്താതെ കിടക്കുകയാണെങ്കില്‍, അതും കൂടി ബുക് റിപ്പബ്ലിക് ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന് അപേക്ഷ.
അന്‍വര്‍ അലി

മുസാഫിര്‍ said...

ക്ലിപ്പിങ്ങില്‍ കണ്ടിടത്തോളം പരിപാടി ഗംഭീര വിജയമായിരുന്നെന്ന് തോന്നി.സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും അഭിമാക്കാം.പിന്നെ വീഡിയോ,അമേച്ചര്‍ ക്യാ‍മറമാന്‍ ആയിരുന്നെന്ന് തോന്നുന്നു.ഒരു സ്റ്റാന്‍ഡ് ഉപയോഗിച്ചിരുന്നെങ്കില്‍ കുറെക്കൂടി ഭംഗിയാ‍യേനേ എന്നു തോന്നി.

വെള്ളെഴുത്ത് said...

ക്യാമറ പണം കൊടുത്തുള്ള ഏര്‍പ്പാടൊന്നുമല്ല, സാധാരണ ക്യാമറവച്ച് നമ്മള്‍ തന്നെ പിടിച്ചതാണത്, പല കാര്യങ്ങള്‍ക്കായി പരക്കം പായുന്നതിനിടയില്‍ ആര്‍ക്കാണ് അതും പിടിച്ച് പരിപാടി തീരുന്നതുവരെ നില്‍ക്കാന്‍ കഴിയുക? അതിന്റെ പ്രശ്നങ്ങളാണ് ഒച്ചയായും നിറം മാറ്റമായും....
പുസ്തകപ്പുഴു.. ‘ബുധസംക്രമം‘ താങ്കള്‍ പറഞ്ഞിട്ട് വായിച്ച ഓര്‍മ്മയുണ്ട്. താങ്കള്‍ക്ക് വന്ന് ആരെയെങ്കിലും പരിചയപ്പെടാമായിരുന്നു, പുസ്തകറിപ്പബ്ലിക്കുമായി സഹകരിക്കുകയും ചെയ്യാമായിരുന്നു, പുസ്തകങ്ങളെ സ്നേഹിക്കുന്നവരല്ലാതെ ആരാണ് ഈ റിപ്പബ്ലിക്കിനെ മുന്നോട്ടു കൊണ്ടു പോവുക?

Inji Pennu said...

സത്യം! വീഡിയോയില്‍ ഭയങ്കരമായി ട്രാഫിക്കിന്റെ ശബ്ദമുണ്ട്. മിനിമം ഒരു ബുക്ക് റിപ്പബ്ലിക്ക് ഹര്‍ത്താലെങ്കിലും ഇതിന്റെ സംഘാടകര്‍ക്ക് സംഘടിപ്പിക്കാര്‍ന്നൂട്ടോ. അപ്പൊ പിന്നെ ട്രാഫിക്ക് ശബ്ദകോലാ‍ഹലം കേക്കിലാര്‍ന്നു :)

തമാശയ്ക്കാണേ. എന്റെ വിവരക്കേടാവും പക്ഷെ സത്യം പറഞ്ഞാ എനിക്ക് ഈ ശബ്ദോം കോലാഹലോം ഒക്കെ ഇഷ്ടപ്പെട്ടു. കാരണം മ്മടെ പിള്ളേരല്ലേ, അവരെന്തൊക്ക്യാ പറയുന്നേന്ന് കേക്കാന്‍ വേണ്ടി മാത്രം ഞാനീ വീഡിയോമേ ഒരഞ്ചാറു തവണ കൂടുതല്‍ ഞെക്കീ‍ :) എന്നിട്ടേ എനിക്ക് കേക്കാന്‍ സാധിച്ചുള്ളൂ, പ്രാസംഗികരുടെ ശബ്ദം തന്നെയാണ് മുഴച്ച് നിന്നത്. ഇത് എഡിറ്റ് ചെയ്യാനൊക്കെ എനിക്കറിയാര്‍ന്നെങ്കില്‍ ആ നോയ്സ് എഡിറ്റ് ചെയ്തു തന്നേനാര്‍ന്നൂ‍. പക്ഷെ ക്യാ കരൂം? നോ ഐഡിയ :(

Anonymous said...

മിനിമം സുകുമാറിനേയോ അഴകപ്പനെയോ കൊണ്ടു ഛായാഗ്രഹണം നിർവഹിപ്പിച്ച് തരംഗിണിയിലോ റിയാനിലോ കൊണ്ടുപോയി പ്രാസംഗികരുടെ ശബ്ദവും ഡബ്ബ് ചെയ്യിപ്പിച്ചിരുന്നെങ്കിൽ ഒരു പൊടിക്കു കൂടി മികച്ചതായേനെ.വെറും ഒരു പൊടിക്കു മാത്രം.ഏത് ?