- ജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള് -ലാപുട
- അനിവാര്യമാകുന്ന പാഠങ്ങള് - ലേഡി ലാസറസ്
- ഡില്ഡോ-വി.എം.ദേവദാസിന്റെ നോവല് - പ്രമോദ്. കെ.എം.
- എന്നെ പിടിച്ചുലച്ച ചില മരണങ്ങളെക്കുറിച്ച്... -റോബി
- ധാർമിക സന്ദിഗ്ദ്ധതകളുടെ അവരോഹണാഖ്യാനങ്ങൾ- ജി പി രാമചന്ദ്രൻ
- സാധ്യതാനിയമങ്ങളിൽ ഒരു ഡിൽഡൊ -
- അപമരണങ്ങളെക്കുറിച്ചുള്ള ഉപപാഠപുസ്തകം- നോട്ട്സ് - ഗുപ്തന്
ഡിൽഡോ അഥവാ ആറുമരണങ്ങളുടെ ഒരു ജീവിതം ൻ
Wednesday, July 29, 2009
ഡില്ഡോ: ആസ്വാദനക്കുറിപ്പുകള്
Friday, July 24, 2009
‘ഡില്ഡോ’ അച്ചടി പൂര്ത്തിയായി
ബുക്ക് റിപ്പബ്ലിക്കില് നിന്നുള്ള രണ്ടാമത്തെ പുസ്തകം, ദേവദാസ് രചിച്ച ‘ഡില്ഡൊ’യുടെ അച്ചടി പൂര്ത്തിയായി. പ്രകാശനവും സാംസ്കാരിക കൂട്ടായ്മയും ആഗസ്റ്റ് മാസം ആദ്യം തൃശ്ശൂരില് വച്ചു നടക്കുന്നതാണ്. (വിശദവിവരങ്ങള് പിന്നാലെ) ജൂലൈ 26-നു ഞായറാഴ്ച ചെറായിയില് നടക്കുന്ന ബ്ലോഗ് മീറ്റ് / ഈണം സംഗീത ആല്ബത്തിന്റെ പ്രകാശനച്ചടങ്ങില് ‘ഡില്ഡോ’യുടെ പ്രദര്ശനവും വില്പ്പനയും ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ളവര്ക്ക് അവിടെ നിന്നും പുസ്തകം കൈപ്പറ്റാം.
Tuesday, June 2, 2009
മേതിലിന്റെ അനവതാരിക.
ഡില്ഡോയെക്കുറിച്ച് നാട്ടുപച്ചയില് :
വി.എം.ദേവദാസിന്റെ ഡില്ഡോയ്ക്ക് മേതില് രാധാകൃഷ്ണനെഴുതിയ അനവതാരിക നാട്ടുപച്ചയില്...
വി.എം.ദേവദാസിന്റെ ഡില്ഡോയ്ക്ക് മേതില് രാധാകൃഷ്ണനെഴുതിയ അനവതാരിക നാട്ടുപച്ചയില്...
Friday, May 15, 2009
ഡിൽഡൊ - ബുക്ക് റിപ്പബ്ലിക്കിന്റെ അടുത്ത പുസ്തകം
സുഹൃത്തുക്കളെ,

എനിക്കിപ്പോൾ ഒരു സ്റ്റോപ്പ് വാച്ച് കയ്യിലെടുത്ത് പിടിച്ച പ്രതീതി. മലയാളനോവൽ ആധുനികോത്തരതയിലേയ്ക്കുള്ള കൌണ്ട്ഡൌൺ ആരംഭിച്ച പോലെ. ഡിൽഡൊ വിൽക്കുന്നിടത്ത് സാന്തോമിലെ പെൺകുട്ടിയെ കണ്ടാൽ നാം പറയും, ഹൃദയം തരൂ !
-അവതാരികയിൽ നിന്ന്
ദേവദാസിന്റെ ആദ്യനോവലാണ് ഡിൽഡൊ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം വാരിക തുടങ്ങിയവയിൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുക്ക് റിപ്പബ്ലിക്ക് രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. ദേവദാസ് വി. എം. രചിച്ച ഡിൽഡൊ (ആറ് മരണങ്ങളുടെ പൾപ് ഫിക്ഷൻ പാഠപുസ്തകം) എന്ന നോവൽ ജൂണിൽ പുറത്തിറങ്ങുന്നു. കൈകാര്യം ചെയ്യുന്ന വിഷയത്തിലും അവതരണ രീതിയിലും ഒരുപാട് പുതുമകളുള്ള ഡിൽഡൊയ്ക്ക് മേതിൽ രാധാകൃഷ്ണൻ അവതാരിക എഴുതിയിരിക്കുന്നു. മേതിൽ, തന്റെ അവതാരികയെ അനവതാരിക എന്നാണ് വിശേഷിപ്പിക്കുന്നത്.
ബുക്ക് റിപ്പബ്ലിക്ക് മുൻപ് പ്രസിദ്ധീകരിച്ച നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ (രചന: ടി. പി. വിനോദ്) എന്ന കവിതാസമാഹാരത്തിന് വായനക്കാർ നൽകിയ സ്വീകരണം ഈ പുസ്തകത്തിനും ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.

എനിക്കിപ്പോൾ ഒരു സ്റ്റോപ്പ് വാച്ച് കയ്യിലെടുത്ത് പിടിച്ച പ്രതീതി. മലയാളനോവൽ ആധുനികോത്തരതയിലേയ്ക്കുള്ള കൌണ്ട്ഡൌൺ ആരംഭിച്ച പോലെ. ഡിൽഡൊ വിൽക്കുന്നിടത്ത് സാന്തോമിലെ പെൺകുട്ടിയെ കണ്ടാൽ നാം പറയും, ഹൃദയം തരൂ !
-അവതാരികയിൽ നിന്ന്
എല്ലാ ദിവസവും മുത്തശ്ശിക്കഥകൾ കേൾക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു. “...അങ്ങനെ അവർ ഒരുപാട് കാലം സുഖമായി ജീവിച്ചു” എന്ന പതിവ് കഥാന്ത്യങ്ങളിൽ മടുത്ത് അവരുയര്ത്തിയ “...അനന്തരം?” എന്ന ചോദ്യത്തില് നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണ് കഥാപാത്രങ്ങൾ കൊല്ല്ലപ്പെടുകയോ, ശേഷിക്കുന്നവര് അപ്രത്യക്ഷരാകുകയോ ചെയ്യുന്ന കഥകള് പ്രചരിക്കാൻ തുടങ്ങിയത്. ഒരു പക്ഷേ, അധ്യയനവേളകളിൽ ക്ലാസ് മുറികളിൽ നിന്നും ഉയർന്നേക്കാവുന്ന “...അനന്തരം?” എന്ന ചോദ്യം ഒഴിവാക്കാനാവണം മരണങ്ങളുടേയും, അപ്രത്യക്ഷമാകലുകളുടെയും പാഠപുസ്തകങ്ങൾ രൂപകൽപ്പന ചെയ്യപ്പെടുന്നത്. പക്ഷെ, മരണങ്ങളും, അപ്രത്യക്ഷമാകലുകളും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ച ആ ചോദ്യം വീണ്ടും ഉയരുന്നു. ...അനന്തരം ?
-നോവലിന്റെ മുൻകുറിപ്പിൽനിന്ന്ദേവദാസിന്റെ ആദ്യനോവലാണ് ഡിൽഡൊ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം വാരിക തുടങ്ങിയവയിൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Saturday, April 18, 2009
പുഴയില്
ടി പി വിനോദിന്റെ കൃതിയെക്കുറിച്ച് പുഴ മാഗസീനില് ആര് എസ് കുറുപ്പ് എഴുതിയ ലേഖനം ‘യന്ത്രമനസ്സുകളുടെ സംഗീതം’
Friday, April 10, 2009
Subscribe to:
Posts (Atom)

