Saturday, October 3, 2009

ആദരാഞ്ജലികള്‍

ജ്യോനവാ,
നീ ഇനിയും കവിതയെഴുതും.
ആകാശത്തെ മേഘങ്ങളെ പൊലിപ്പിച്ച്
മരങ്ങളെ പൂവണിയിച്ച്,
നദികളെ തിളക്കി,
കിളികളെ പ്രണയിപ്പിച്ച്,
നിലാവിനെ തണുപ്പിച്ച്,
ജ്യോനവാ, നീ ഇനിയും കവിതയെഴുതും.
ആദരാഞ്ജലികള്‍.

Wednesday, September 9, 2009

സാകേതം ഓണപ്പതിപ്പില്‍



ജി പി രാമചന്ദ്രന്‍ ദേവദാസിന്റെ ഡില്‍ഡൊയെക്കുറിച്ചെഴുതിയ ലേഖനം സാകേതം ഓണപ്പതിപ്പില്‍ (സെപ്തംബര്‍ 2009)

Monday, August 10, 2009

ഡില്‍ഡോ പ്രകാശനച്ചടങ്ങ്: കൂടുതല്‍ ചിത്രങ്ങള്‍

സാഹിത്യ അക്കാദമി,തൃശ്ശൂര്‍

സ്വാഗതം: പ്രശാന്ത് കളത്തില്‍

അവതാരകന്‍: വിശാഖ് ശങ്കര്‍

പ്രാസംഗികര്‍

അദ്ധ്യക്ഷ: സാറാ ജോസഫ്

സാറാ ജോസഫ് സംസാരിക്കുന്നു

ഡില്‍ഡോ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം) ശ്രീ ഷണ്മുഖദാസ് ശ്രീ ഗോപീകൃഷ്ണന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു

പ്രകാശനം (നടുവില്‍ ദേവദാസ്. വി.എം.)

ഗോപീകൃഷ്ണന്‍

കവിതാ ബാലകൃഷ്ണന്‍

സെബാസ്റ്റ്ന്‍

ഇ. സന്തോഷ് കുമാര്‍

ശ്രീകുമാര്‍ കരിയാട്

അന്‍‌വര്‍ അലി

മനോജ് കുറൂര്‍

സുസ്മേഷ് ചന്ദ്രോത്ത്

ഐ.ഷണ്മുഖദാസ്


വി.എം. ദേവദാസ്


സദസ്സ്


ഗസല്‍:ബാസ്റ്റ്യന്‍, റോഷന്‍(ഹാര്‍മോണിയം), സുനില്‍(തബല)

ഗസല്‍ ആസ്വാദകര്‍.(ഇടത്തേയറ്റത്ത് പ്രദീപ് സോമസുന്ദരം)

Saturday, August 8, 2009

ഡില്‍ഡോ - പുസ്തക പ്രകാശനം

വി.എം. ദേവദാസിന്റെ ആദ്യ നോവലായ ഡില്‍ഡോ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം) ഇന്ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച്, പതിനൊന്നുമണിക്കും രണ്ടുമണിക്കും ഇടക്ക് നടന്ന ചടങ്ങില്‍ ശ്രീ ഷണ്മുഖദാസ് ശ്രീ ഗോപീകൃഷ്ണന് നല്‍കിക്കൊണ്ട് പ്രകാശിപ്പിച്ചു.

ചടങ്ങിന് വിശാഖ് ശങ്കര്‍ അവതാരകനായിരുന്നു. പ്രശാന്ത് കളത്തില്‍ അതിഥികളെയും ശ്രോതാക്കളെയും സ്വാഗതം ചെയ്തു.

ശ്രീമതി സാറാ ജോസഫ് ആയിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷ. അന്‍‌വര്‍ അലി, ഇ. സന്തോഷ് കുമാര്‍, സുസ്മേഷ് ചന്ദ്രോത്ത്, മനോജ് കുറൂര്‍, കവിതാ ബാലകൃഷ്ണന്‍, ശ്രീകുമാര്‍ കരിയാട്, സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകാശനത്തിന്റെ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.



Friday, July 24, 2009

‘ഡില്‍ഡോ’ അച്ചടി പൂര്‍ത്തിയായി

ബുക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള രണ്ടാമത്തെ പുസ്തകം, ദേവദാസ് രചിച്ച ‘ഡില്‍ഡൊ’യുടെ അച്ചടി പൂര്‍ത്തിയായി. പ്രകാശനവും സാംസ്കാരിക കൂട്ടായ്മയും ആഗസ്റ്റ് മാസം ആദ്യം തൃശ്ശൂരില്‍ വച്ചു നടക്കുന്നതാണ്. (വിശദവിവരങ്ങള്‍ പിന്നാലെ) ജൂലൈ 26-നു ഞായറാഴ്ച ചെറായിയില്‍ നടക്കുന്ന ബ്ലോഗ് മീറ്റ് / ഈണം സംഗീത ആല്‍ബത്തിന്റെ പ്രകാശനച്ചടങ്ങില്‍ഡില്‍ഡോ’യുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ളവര്‍ക്ക് അവിടെ നിന്നും പുസ്തകം കൈപ്പറ്റാം.

Tuesday, June 2, 2009

മേതിലിന്റെ അനവതാരിക.

ഡില്‍ഡോയെക്കുറിച്ച് നാട്ടുപച്ചയില്‍ :
വി.എം.ദേവദാസിന്റെ ഡില്‍ഡോയ്ക്ക് മേതില്‍ രാധാകൃഷ്ണനെഴുതിയ അനവതാരിക നാട്ടുപച്ചയില്‍...

Friday, May 15, 2009

ഡിൽഡൊ - ബുക്ക് റിപ്പബ്ലിക്കിന്റെ അടുത്ത പുസ്തകം

സുഹൃത്തുക്കളെ,
ബുക്ക് റിപ്പബ്ലിക്ക് രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. ദേവദാസ് വി. എം. രചിച്ച ഡിൽഡൊ (ആറ് മരണങ്ങളുടെ പൾപ് ഫിക്ഷൻ പാഠപുസ്തകം) എന്ന നോവൽ ജൂണിൽ പുറത്തിറങ്ങുന്നു. കൈകാര്യം ചെയ്യുന്ന വിഷയത്തിലും അവതരണ രീതിയിലും ഒരുപാട് പുതുമകളുള്ള ഡിൽഡൊയ്ക്ക് മേതിൽ രാധാകൃഷ്‌ണൻ അവതാരിക എഴുതിയിരിക്കുന്നു. മേതിൽ, തന്റെ അവതാരികയെ അനവതാരിക എന്നാണ് വിശേഷിപ്പിക്കുന്നത്.

ബുക്ക് റിപ്പബ്ലിക്ക് മുൻപ് പ്രസിദ്ധീകരിച്ച നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ (രചന: ടി. പി. വിനോദ്) എന്ന കവിതാസമാഹാരത്തിന് വായനക്കാർ നൽകിയ സ്വീകരണം ഈ പുസ്തകത്തിനും ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.







എനിക്കിപ്പോൾ ഒരു സ്റ്റോപ്പ് വാച്ച് കയ്യിലെടുത്ത് പിടിച്ച പ്രതീതി. മലയാളനോവൽ ആധുനികോത്തരതയിലേയ്‌ക്കുള്ള കൌണ്ട്ഡൌൺ ആരംഭിച്ച പോലെ. ഡിൽഡൊ വിൽക്കുന്നിടത്ത് സാന്തോമിലെ പെൺകുട്ടിയെ കണ്ടാൽ നാം പറയും, ഹൃദയം തരൂ !
-അവതാരികയിൽ നിന്ന്

എല്ലാ ദിവസവും മുത്തശ്ശിക്കഥകൾ കേൾക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു. “...അങ്ങനെ അവർ ഒരുപാട് കാലം സുഖമായി ജീവിച്ചു” എന്ന പതിവ് കഥാന്ത്യങ്ങളിൽ മടുത്ത് അവരുയര്‍ത്തിയ “...അനന്തരം?” എന്ന ചോദ്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണ് കഥാപാത്രങ്ങൾ കൊല്ല്ലപ്പെടുകയോ, ശേഷിക്കുന്നവര്‍ അപ്രത്യക്ഷരാകുകയോ ചെയ്യുന്ന കഥകള്‍ പ്രചരിക്കാൻ തുടങ്ങിയത്. ഒരു പക്ഷേ, അധ്യയനവേളകളിൽ ക്ലാസ് മുറികളിൽ നിന്നും ഉയർന്നേക്കാവുന്ന “...അനന്തരം?” എന്ന ചോദ്യം ഒഴിവാക്കാനാവണം മരണങ്ങളുടേയും, അപ്രത്യക്ഷമാകലുകളുടെയും പാഠപുസ്തകങ്ങൾ രൂപകൽ‌പ്പന ചെയ്യപ്പെടുന്നത്. പക്ഷെ, മരണങ്ങളും, അപ്രത്യക്ഷമാകലുകളും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ച ആ ചോദ്യം വീണ്ടും ഉയരുന്നു. ...അനന്തരം ?

-നോവലിന്റെ മുൻ‌കുറിപ്പിൽനിന്ന്

ദേവദാസിന്റെ ആദ്യനോവലാണ് ഡിൽഡൊ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം വാരിക തുടങ്ങിയവയിൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Saturday, April 18, 2009

പുഴയില്‍

ടി പി വിനോദിന്റെ കൃതിയെക്കുറിച്ച് പുഴ മാഗസീനില്‍ ആര്‍ എസ് കുറുപ്പ് എഴുതിയ ലേഖനം ‘യന്ത്രമനസ്സുകളുടെ സംഗീതം’

Friday, April 10, 2009

ഭാഷാപോഷിണിയില്‍




ഭാഷാപോഷിണി
ഏപ്രില്‍ ലക്കത്തില്‍ (2009)‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകളെ’പ്പറ്റി വന്ന കുറിപ്പ്

Sunday, March 1, 2009



ജനയുഗം വാരാന്തപ്പതിപ്പില്‍ (മാര്‍ച്ച് 1, 2009) അബ്ദുള്‍ ലത്തീഫ് വിനോദിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ ലേഖനം “വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍.”

Saturday, February 28, 2009

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍


മാതൃഭൂമി ആഴ്ചപ്പതിപ്പ് -ലക്കം 52 (മാര്‍ച്ച് 1-7, 2009) -ലെ പുസ്തകക്കുറിപ്പില്‍ ‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥകള്‍’

Tuesday, February 17, 2009

പച്ചക്കുതിരയില്‍


ഫെബ്രുവരി ലക്കം പച്ചക്കുതിരയിലെ പുസ്തകപച്ചയില്‍ ‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥക’ളെപ്പറ്റിയുള്ള കുറിപ്പുണ്ട്.

Friday, February 6, 2009

സമകാലിക മലയാളത്തില്‍




‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥക’‍ളെപ്പറ്റി എസ്. രമേശന്‍ എഴുതിയ റിവ്യൂ - ‘ബ്ലോഗിലെഴുതിയ കവിതകള്‍’ ‍- ഈ ആഴ്ചയിലെ സമകാലിക മലയാളത്തില്‍ ‍( ലക്കം 37, ഫെബ്രുവരി 6, 2009 )

Thursday, February 5, 2009

കൊച്ചി എഫ് എമില്‍


വി എം ഗിരിജ അവതരിപ്പിക്കുന്ന പുസ്തകവിചാരം - വിനോദിന്റെ ‘നിലവിളികളെക്കുറിച്ചുള്ള കടംകഥകള്‍’ നാളെ (ഫെബ്രുവരി 6, 2009 വെള്ളിയാഴ്ച) കൊച്ചി എഫ് എമില്‍.

Sunday, January 18, 2009

വാര്‍ത്തകള്‍





ദേശാഭിമാനിയിലെ കിളിവാതില്‍ പംക്തിയില്‍ വി കെ ആദര്‍ശ് എഴുതിയ ബുക്ക് റിപ്പബ്ലിക്കിനെക്കുറിച്ചുള്ള ലേഖനവും ജനുവരി 11-നുള്ള ഫ്ലാഷില്‍ വന്ന വാര്‍ത്തയും.

Wednesday, January 14, 2009

പുസ്തക പ്രകാശനം: കൂടുതല്‍ ചിത്രങ്ങള്‍

വി.എം.ഗിരിജ

ജി. ഉഷാകുമാരി
വി.കെ.സുബൈദ
ശ്രീകുമാര്‍ കരിയാട്
സെബാസ്റ്റ്യന്‍
രേണുകുമാര്‍
പി.പി.രാമചന്ദ്രന്‍
ഗോപീകൃഷ്ണന്‍
എന്‍. ജി. ഉണ്ണികൃഷ്ണന്‍
...
ഫോട്ടോ: തുളസി കക്കാട്

Sunday, January 11, 2009

ബുക്ക് റിപ്പബ്ലിക്ക് - പ്രകാശനചടങ്ങ്




എറണാകുളം ചങ്ങമ്പുഴപാർക്കിൽ വെച്ച് നടന്ന ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകമായ ടി പി വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനചടങ്ങിന്റെ പ്രസക്തഭാഗങ്ങൾ
















പുസ്തകചടങ്ങിനോടനുബന്ധിച്ച് ശ്രീ വിനോദ് ശങ്കരൻ അവതരിപ്പിച്ച സിതാർകച്ചേരിയിൽ നിന്ന്.



വിവിധ പത്രങ്ങളിലെ വാര്‍ത്തകള്‍

ഹിന്ദു

ദേശാഭിമാനി

മറ്റു ലിങ്കുകള്‍: