Showing posts with label പ്രകാശനം. Show all posts
Showing posts with label പ്രകാശനം. Show all posts

Wednesday, July 11, 2012

പൊട്ടക്കലം - ജ്യോനവൻ ‌കവിതകളുടെ പ്രകാശനം


നല്ല പുസ്തകങ്ങളുടെ പ്രസാധനവും വിതരണവും പരമ്പരാഗത രീതിയില്‍ നിന്നു മാറ്റി അവതരിപ്പിച്ചുകൊണ്ട് നിലവില്‍ വന്ന സമാന്തര പുസ്തക പ്രസാധന സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. വായാനാനുഭവങ്ങളെ കാലോചിതമായി എങ്ങനെ മാറ്റിമറിക്കാം എന്ന ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗ്ഗര്‍മാര്‍ ചേര്‍ന്ന് രൂപം നല്‍കിയ  ബുക്ക് റിപ്പബ്ലിക്കിന്റെ മൂന്നാമത്തെ പുസ്തകം, ജ്യോനവന്‍ എന്ന ബ്ലോഗര്‍ നാമത്തില്‍ നവീന്‍ ജോര്‍ജ്ജ്  എഴുതിയ കവിതകള്‍ ജൂലൈ ഇരുപത്തൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വച്ച് പ്രകാശനം ചെയ്യും. പ്രസാധന- വിതരണ പ്രവര്‍ത്തനങ്ങള്‍  വികേന്ദ്രീകൃതമാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ബുക്ക് റിപ്പബ്ലിക് മൂലധനം സമാഹരിക്കുന്നത് അംഗങ്ങളില്‍ നിന്നും ചെറുതുകകളായാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടത്തുന്നത്.   ടി.പി വിനോദിന്റെ  'നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍‌‍’ (കവിതാ സമാഹാരം),   വി.എം ദേവദാസിന്റെ ‘ഡില്‍ഡോ - ആറു മരണങ്ങളുടെ പള്‍പ്‌ഫിക്ഷന്‍ പാഠപുസ്തകം’ (നോവല്‍) എന്നിവയാണ് ബുക്ക് റിപ്പബ്ലിക്ക് പ്രസാധനം ചെയ്ത മറ്റു പുസ്തകങ്ങള്‍


ഇരുപത്തൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, ശ്രീകുമാര്‍ കരിയാട്, എസ്. കണ്ണന്‍, വിഷ്ണുപ്രസാദ്, സനല്‍ ശശിധരന്‍ എന്നിവരും ബുക്ക് റിപ്പബ്ലിക് പ്രവര്‍ത്തകരും പങ്കെടുക്കും. ബുക്ക് റിപ്പബ്ലിക് പ്രസാധനം ചെയ്ത പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും അന്നേ ദിവസം നടക്കും.


നവീന്‍ ജോര്‍ജ്ജ്  
(ജനനം: 14 മാര്‍ച്ച് 1980, മാങ്ങോട്  - മരണം: 3 ഒക്ടോബര്‍ 2009, കുവൈറ്റ്)
വത്സമ്മയുടെയും ജോര്‍ജ്ജിന്റെയും മകനായി കാസറഗോഡ് ജില്ലയിലെ മാങ്ങോട് ജനനം. നോഷിന, നെല്‍സന്‍, നിതിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. വരക്കാട് ഹൈസ്കൂള്‍‌‍, എടത്വ സെന്റ്.അലോഷ്യസ് കോളേജ്, കെ.വി.ജി. പോളി ടെക്നിക് സുള്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പൊട്ടക്കലം എന്ന ബ്ലോഗില്‍ ജ്യോനവന്‍ എന്ന പേരില്‍ കവിതകള്‍ എഴുതി. കഥകള്‍ പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ‍ഡ്രാഫ്റ്റ്സ്‌മാനായി ജോലി ചെയ്തുവരികയായിരുന്നു. 2009 സെപ്റ്റംബർ ഇരുപതിന് സംഭവിച്ച കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായി. ഒക്ടോബര്‍ മൂന്നിന് കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ വെച്ച് അകാലമരണമടഞ്ഞു.

Saturday, August 8, 2009

ഡില്‍ഡോ - പുസ്തക പ്രകാശനം

വി.എം. ദേവദാസിന്റെ ആദ്യ നോവലായ ഡില്‍ഡോ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം) ഇന്ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച്, പതിനൊന്നുമണിക്കും രണ്ടുമണിക്കും ഇടക്ക് നടന്ന ചടങ്ങില്‍ ശ്രീ ഷണ്മുഖദാസ് ശ്രീ ഗോപീകൃഷ്ണന് നല്‍കിക്കൊണ്ട് പ്രകാശിപ്പിച്ചു.

ചടങ്ങിന് വിശാഖ് ശങ്കര്‍ അവതാരകനായിരുന്നു. പ്രശാന്ത് കളത്തില്‍ അതിഥികളെയും ശ്രോതാക്കളെയും സ്വാഗതം ചെയ്തു.

ശ്രീമതി സാറാ ജോസഫ് ആയിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷ. അന്‍‌വര്‍ അലി, ഇ. സന്തോഷ് കുമാര്‍, സുസ്മേഷ് ചന്ദ്രോത്ത്, മനോജ് കുറൂര്‍, കവിതാ ബാലകൃഷ്ണന്‍, ശ്രീകുമാര്‍ കരിയാട്, സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകാശനത്തിന്റെ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.



Wednesday, January 14, 2009

പുസ്തക പ്രകാശനം: കൂടുതല്‍ ചിത്രങ്ങള്‍

വി.എം.ഗിരിജ

ജി. ഉഷാകുമാരി
വി.കെ.സുബൈദ
ശ്രീകുമാര്‍ കരിയാട്
സെബാസ്റ്റ്യന്‍
രേണുകുമാര്‍
പി.പി.രാമചന്ദ്രന്‍
ഗോപീകൃഷ്ണന്‍
എന്‍. ജി. ഉണ്ണികൃഷ്ണന്‍
...
ഫോട്ടോ: തുളസി കക്കാട്

Sunday, January 11, 2009

ബുക്ക് റിപ്പബ്ലിക്ക് - പ്രകാശനചടങ്ങ്




എറണാകുളം ചങ്ങമ്പുഴപാർക്കിൽ വെച്ച് നടന്ന ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകമായ ടി പി വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനചടങ്ങിന്റെ പ്രസക്തഭാഗങ്ങൾ
















പുസ്തകചടങ്ങിനോടനുബന്ധിച്ച് ശ്രീ വിനോദ് ശങ്കരൻ അവതരിപ്പിച്ച സിതാർകച്ചേരിയിൽ നിന്ന്.



വിവിധ പത്രങ്ങളിലെ വാര്‍ത്തകള്‍

ഹിന്ദു

ദേശാഭിമാനി

മറ്റു ലിങ്കുകള്‍:

Saturday, January 10, 2009

പുസ്തക പ്രകാശനം




‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥകൾ’ പി പി രാമചന്ദ്രൻ, എൻ ജി ഉണ്ണിക്കൃഷ്ണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ബുക്ക് റിപ്പബ്ലിക്കിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ (10.01.2009) വൈകുന്നേരം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ പി എൻ ഗോപീകൃഷ്ണൻ ആദ്ധ്യക്ഷ്യം വഹിച്ചു. വി. കെ. സുബൈദ, ജി. ഉഷാകുമാരി, വി എം ഗിരിജ, ശ്രീകുമാർ കരിയാട്, സെബാസ്റ്റ്യൻ, എസ്. കണ്ണൻ, രേണുകുമാർ, വിഷ്ണുപ്രസാദ്, സനൽ ശശിധരൻ, ക്രിസ്പിൻ ജോസഫ്, ലതീഷ് മോഹൻ എന്നിവർ വിനോദിന്റെ കവിതകൾ അവതരിപ്പിക്കുകയും വായനയെയും ഭാവുകത്വത്തെയും കുറിച്ചുള്ള ചർച്ചകൾ നയിക്കുകയും ചെയ്തു.

പുസ്തകപ്രകാശനത്തിനു ശേഷം വിനോദ് ശങ്കരന്റെ സിത്താർകച്ചേരിയും സനൽ സംവിധാനം ചെയ്ത ‘പരോൾ’ എന്ന സിനിമയുടെ പ്രദർശനവും നടന്നു.