സമാന്തര പുസ്തക പ്രസാധക വിതരണ സംരഭത്തെക്കുറിച്ച് ഇവിടെ തുടങ്ങി വച്ച ചര്‍ച്ച എന്തുകൊണ്ടോ പാതി വഴിയില്‍ നിന്നുപോയി. ഒരു നല്ല സംരഭം എന്ന നിലയില്‍ ഈ ആശയത്തെ പലരും പിന്തുണച്ചെങ്കിലും ചില ആശങ്കകള്‍ എല്ലാവരുടേയും മനസ്സില്‍ ഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഇത് പ്രവര്‍ത്തനയോജ്യമാക്കാനുതകുന്ന തരത്തില്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു.
- ഓരോ ജില്ലയിലും ഓരോ കോഡിനേറ്റര്‍മാരെ നിശ്ചയിക്കുക
- ഓരോ കോര്‍ഡിനേറ്ററും ഒരു ജില്ലയില്‍ നിന്ന് പത്തുപേരെ സംഘടിപ്പിക്കുക
- ആ പത്തു പേര്‍ അവര്‍ക്ക് വിറ്റഴിക്കാന്‍ പറ്റുന്ന വിധത്തില്‍ മറ്റു പത്തു പേരെക്കൂടി കണ്ടെത്തുക. ഓരോ മാസവും അവര്‍ക്ക് പത്തു പുസ്തകങ്ങള്‍ കൂടി എത്തിച്ചുകൊടുക്കുക അവ ചിലവാക്കുക.
- അമ്പതു രൂപയില്‍ താഴെ ചിലവുവരുന്ന ഒരു പുസ്തകം മാസം ഒന്നു വച്ച് ഇങ്ങനെ വിറ്റഴിക്കുക
- ചുരുങ്ങിയത് ഇത്തരത്തില്‍ 10x10x10=1000 പേരുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കിയാല്‍ തന്നെ 1000 പുസ്തകങ്ങള്‍ വിറ്റഴിക്കാനാവും
- മുതല്‍ മുടക്കെന്ന നിലക്ക് ഈ 1000 പേരില്‍ നിന്നും 100 രൂപാ വീതം ശേഖരിച്ച് ആദ്യ പുസ്തകങ്ങള്‍ ഇറക്കാം, പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന കാശുപയോഗിച്ച് തുടര്‍ന്നു വരുന്ന പുസ്തകങ്ങള്‍ ഇറക്കാം
- എട്ടോ പത്തോ പേരടങ്ങുന്ന ഒരു എഡിറ്റോറിയല്‍ ബോഡി രൂപീകരിച്ച്, പുസ്തക നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക
- ബ്ലോഗില്‍ നിന്നുള്ള രചനകള്‍ മാത്രമല്ല, മറ്റു പല നല്ല പുസ്തകങ്ങളും ഈ സംരഭത്തില്‍ ഉള്‍പ്പെടുത്തുക
ഈ ഒരു ആശയത്തെക്കുറിച്ച് എന്തു തോന്നുന്നു? പ്രായോഗികമാണോ? കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വരുമെന്ന് പ്രതീക്ഷിക്കുന്നു