Sunday, August 31, 2008

സമാന്തര പുസ്തക പ്രസാധക വിതരണ സംരഭം: ചില നിര്‍ദ്ദേശങ്ങള്‍

സമാന്തര പുസ്തക പ്രസാധക വിതരണ സംരഭത്തെക്കുറിച്ച് ഇവിടെ തുടങ്ങി വച്ച ചര്‍ച്ച എന്തുകൊണ്ടോ പാതി വഴിയില്‍ നിന്നുപോയി. ഒരു നല്ല സംരഭം എന്ന നിലയില്‍ ഈ ആശയത്തെ പലരും പിന്തുണച്ചെങ്കിലും ചില ആശങ്കകള്‍ എല്ലാവരുടേയും മനസ്സില്‍ ഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഇത് പ്രവര്‍ത്തനയോജ്യമാക്കാനുതകുന്ന തരത്തില്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു.



  • ഓരോ ജില്ലയിലും ഓരോ കോഡിനേറ്റര്‍മാരെ നിശ്ചയിക്കുക

  • ഓരോ കോര്‍ഡിനേറ്ററും ഒരു ജില്ലയില്‍ നിന്ന് പത്തുപേരെ സംഘടിപ്പിക്കുക

  • ആ പത്തു പേര്‍ അവര്‍ക്ക് വിറ്റഴിക്കാന്‍ പറ്റുന്ന വിധത്തില്‍ മറ്റു പത്തു പേരെക്കൂടി കണ്ടെത്തുക. ഓരോ മാസവും അവര്‍ക്ക് പത്തു പുസ്തകങ്ങള്‍ കൂടി എത്തിച്ചുകൊടുക്കുക അവ ചിലവാക്കുക.

  • അമ്പതു രൂപയില്‍ താഴെ ചിലവുവരുന്ന ഒരു പുസ്തകം മാസം ഒന്നു വച്ച് ഇങ്ങനെ വിറ്റഴിക്കുക

  • ചുരുങ്ങിയത് ഇത്തരത്തില്‍ 10x10x10=1000 പേരുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കിയാല്‍ തന്നെ 1000 പുസ്തകങ്ങള്‍ വിറ്റഴിക്കാനാവും

  • മുതല്‍ മുടക്കെന്ന നിലക്ക് ഈ 1000 പേരില്‍ നിന്നും 100 രൂപാ വീതം ശേഖരിച്ച് ആദ്യ പുസ്തകങ്ങള്‍ ഇറക്കാം, പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന കാശുപയോഗിച്ച് തുടര്‍ന്നു വരുന്ന പുസ്തകങ്ങള്‍ ഇറക്കാം

  • എട്ടോ പത്തോ പേരടങ്ങുന്ന ഒരു എഡിറ്റോറിയല്‍ ബോഡി രൂപീകരിച്ച്, പുസ്തക നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക

  • ബ്ലോഗില്‍ നിന്നുള്ള രചനകള്‍ മാത്രമല്ല, മറ്റു പല നല്ല പുസ്തകങ്ങളും ഈ സംരഭത്തില്‍ ഉള്‍പ്പെടുത്തുക

ഈ ഒരു ആശയത്തെക്കുറിച്ച് എന്തു തോന്നുന്നു? പ്രായോഗികമാണോ? കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വരുമെന്ന് പ്രതീക്ഷിക്കുന്നു

6 comments:

വെള്ളെഴുത്ത് said...

ജില്ലയില്‍ 100 പേരെ (10><10) ഏകോപിപ്പിക്കാന്‍ കഴിയുന്നവര്‍ തന്നെയാവട്ടേ എഡിറ്റോറിയല്‍ ബോഡ്. ഒരു പൊതു അക്കൌണ്ട് (എസ് ബി ഐ ലോ മറ്റോ) തുടങ്ങണം അപ്പോള്‍ പുസ്തകത്തിന്റെ വില അതിലിടാന്‍ പറ്റും, പുസ്തകത്തെക്കുറിച്ചുള്ള വിവരണം, ന്യൂസ് ലെറ്റര്‍ ഇതെല്ലാം ബ്ലോഗിലിടാം.
ഇതു നല്ല ആശയമാണ്.. ഒരു ലക്ഷം രൂപയുടെ മൂലധനമുണ്ടാവും.. 25000ചെലവാക്കിയാല്‍ നല്ല മട്ടില്‍ പുസ്തകം ഇറക്കാം. ഒരാഴ്ചയ്ക്കകം 1000 പേരുടെ കൈയില്‍ പുസ്തകം ലഭിക്കുകയും ചെയ്യും. അതിന് ഏതെങ്കിലും കൊറിയര്‍ കമ്പനിയുമായി ഉടമ്പടി ഉണ്ടാക്കണം.
30 പുസ്തകങ്ങള്‍ കൃത്യമായി റിവ്യൂവിനായി പത്രമാസികാദികള്‍ക്ക് നല്‍കിയിരിക്കണം. കാരണം പുസ്തകമുണ്ടെന്ന വിവരം ജനത്തെ അറിയിക്കുക വളരെ പ്രധാനമാണ്..
ആളുകള്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നാല്‍ ഈ ആശയം പെട്ടെന്നു തന്നെ പ്രവൃത്തി പഥത്തിലെത്തും എന്നാണു എന്റെ പ്രതീക്ഷ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ആശയം

Kunjipenne - കുഞ്ഞിപെണ്ണ് said...

പൊന്നുമാഷെ ഇതാഗോളവല്‍ക്കരണത്തിന്‍റെ കാലമാ....നിങ്ങളൊന്നും ഈ ലോകത്തല്ലെ ജീവിക്കുന്നത്?

umbachy said...

ഓണ്‍ലൈന്‍ പരസ്യം കൊണ്ട് ഒരൊറ്റ ബുക്കും വില്‍ക്കാനായില്ല എന്ന് ഇന്നാ പി.പി രാമചന്ദ്രന്‍ മാഷ് ചാറ്റിയത്. വായന ശാല ബ്ലോഗിനെ പറ്റി പറയുകയായിരുന്നു മാഷ്. വിഷ്ണുവിന്‍റെ കുളം+പ്രാന്തത്തിയുടെ കാര്യം. ഈ വഴി എങ്ങനെ ഏശും എന്ന് ശരിക്കാലോചീക്കണം

Neena Sabarish said...

വളരെനല്ലസംരംഭം

പി എം അരുൺ said...

ഭാവുകങ്ങൾ.......