ഒരു പുസ്തക വിതരണ സംരംഭം എന്ന ആശയത്തിലാണ് ഈ ബ്ലോഗില്‍ ആദ്യം ചര്‍ച്ച തുടങ്ങിയത്.എന്നാല്‍ മറ്റുള്ളവരുടെ പുസ്തകം വാങ്ങുക വിതരണം ചെയ്യുക എന്ന രീതി വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്നുള്ള
അഭിപ്രായമാണ് പൊതുവേ ഉണ്ടായത്.വിതരണത്തിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ക്കുള്ള ചെലവും വിറ്റുവരവും തട്ടിച്ചുനോക്കിയാല്‍ മറ്റുള്ളവരുടെ പുസ്തകം വിറ്റുകിട്ടുന്ന കമ്മീഷന്‍ അപര്യാപ്തമായിരിക്കുമെന്നും അഭിപ്രായമുയര്‍ന്നു.
ഇക്കാര്യങ്ങളൊക്കെ മുന്നില്‍ വച്ച് ആലോചിക്കുമ്പൊള്‍ ഒരു പ്രസാധക സംരംഭവും അതിന്റെ ഒരു ഭാഗമായി നേരത്തേ പറഞ്ഞുവന്ന സമാന്തര വിതരണവും കൂട്ടിയിണക്കുന്നതാവും അനുയോജ്യം എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്.പക്ഷേ അതിനുള്ള ചെലവ്-വരവ് കണക്കുകളെക്കുറിച്ച് ഒരു രൂപരേഖ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ.ഒരു തീരുമാനമുണ്ടാകട്ടെ അപ്പോള്‍ പ്രതികരിക്കാം എന്ന നിലപാടിലാണ് മിക്കവാറും പേര്‍ എന്നതിനാല്‍ ഈ ആശയം പ്രവര്‍ത്തിപഥത്തില്‍ എത്തുന്നതിന് ഒരു തീരുമാനം അടിയന്തിരമാണ്.
അതുകൊണ്ട് ഒരു പ്രവര്‍ത്തന പദ്ധതിയുടെ ഡ്രാഫ്റ്റ് തയാറാക്കുകയാണ്
1.ഈ ആശയത്തിന്റെ വളര്‍ച്ചയില്‍ താല്‍പ്പര്യമുള്ളവര്‍ പണം നിക്ഷേപിച്ചുകൊണ്ട് ഒരു കമ്പനി രൂപീകരിക്കുന്നു.
2.നിലവിലുള്ള അവസ്ഥയില്‍ പ്രിന്റുമീഡിയായില്‍ പേരെടുത്തിട്ടില്ലാത്തതുകൊണ്ട് അറിയപ്പെടുന്ന പ്രസാധകര്‍ ഇടം കൊടുക്കാത്തതും എന്നാല്‍ അവരുടെ രചനകളും മലയാളത്തിന്റെ സമകാലീന സാഹിത്യത്തിന്റെ സമഗ്രതക്ക് അവശ്യമാണെന്ന് തോന്നുന്നതുമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക,അവ സാമ്പ്രദായിക മാര്‍ഗങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക ഇവയാവും കമ്പനിയുടെ പ്രധാന ലക്ഷ്യം.
3.പണം നിക്ഷേപിക്കുന്നവര്‍ രണ്ട് തരത്തിലായിരിക്കും
അ.ആരംഭ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കാനായി,എല്ലാക്കാലത്തേക്കുമായും ഏതെങ്കിലും കാരണവശാല്‍ കമ്പനി നഷ്ടത്തിലായാല്‍ ധന നഷ്ടം പൂര്‍ണമനസോടെ അംഗീകരിക്കാന്‍ തയാറായും നിക്ഷേപിക്കുന്നവര്‍.കമ്പനി ലാഭത്തിലാണെങ്കില്‍ ലാഭവിഹിതം ഇവര്‍ക്കിടയില്‍ തുല്യമായിരിക്കും,നഷ്ടത്തിലെങ്കില്‍ ധനനഷ്ടം ഫലം.ഇവര്‍ക്കാവും കമ്പനിയുടെ സമഗ്രമായ നയരൂപീകരണത്തില്‍ പങ്കാളിത്തം ഉണ്ടാകുക.ഒരു നിശ്ചിതകാലയളവിലെ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുക നടപ്പാക്കുക എന്നിവയ്ക്കായി ഇവരില്‍നിന്നും തെരഞ്ഞെടുക്കുന്നവരാകും മേല്‍നോട്ട ചുമതലകള്‍ വഹിക്കുക.
ആ.തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നിശ്ചിത കാലയളവിലേക്ക് നിജപ്പെടുത്തിയതും കമ്പനി നഷ്ടത്തിലായാലും നിക്ഷേപ തുകയ്ക്ക് അവകാശവും ഉള്ളവര്‍.ഇവരുടെ നിക്ഷേപം കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഒരു ബാങ്കിലോ/മറ്റു നിക്ഷേപസ്ഥാപനങ്ങളിലോ ദീര്‍ഘകാല നിക്ഷേപം നടത്താവുന്നതും അതില്‍ നിന്നും കിട്ടുന്ന പലിശ/ലാഭം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും.നിക്ഷേപകാലാവധിയ്ക്കു ശേഷം ഇത്തരം നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ തങ്ങളുടെ ഷെയര്‍ തിരിച്ചെടുക്കാവുന്നതും.തിരികെ ആവശ്യപ്പെടുന്ന സമയത്ത് കമ്പനി നഷ്ടത്തിലാണെങ്കില്‍ നിക്ഷെപത്തുകയും ലാഭത്തിലാണെങ്കില്‍ ലാഭവിഹിതമുള്‍പ്പെടെയും ലഭിക്കും.അതായത് ഇത്തരം നിക്ഷേപകരുടെ തുക സുരക്ഷിതമായിരിക്കും.
നിലവില്‍ ആദ്യം പറഞ്ഞ വിഭാഗത്തില്‍ സാമ്പത്തികമായ സഹകരണം ഉറപ്പുപറഞ്ഞിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്
1.അനീഷ്
2.സനാതനന്‍
3.ഉന്മേഷ്
4.സങ്കുചിതന്‍
5.അനിലന്‍
6.സിമി
4നിലവില്‍ ആദ്യമായി അച്ചടിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങള്‍
1.കെ.എം.പ്രമോദിന്റെ തിരഞ്ഞെടുത്ത പത്തൊന്‍പത് കവിതകളുടെ ഒരു സമാഹാരം
2.ലാപുടയുടെ കവിതകള്‍
3.ബ്ലോഗിലെ മികച്ച കഥാകൃത്തുക്കളുടെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം ഒരു സമാഹാരം
4.കേരളത്തിലെ വര്‍ത്തമാന സാഹചര്യത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയത്തെ അധികരിച്ച് വിവിധ ലേഖകര്‍-ബ്ലോഗിലുള്ളവരും അല്ലാത്തവരും-പങ്കെടുക്കുന്ന സംവാദപരമായ ലേഖനങ്ങളുടെ ഒരു സമാഹാരം
5.തുളസിയുടെ ഫോട്ടോ ബ്ലോഗിന്റെ ഒരു പുസ്തക രൂപം
6. വിതരണത്തിന്റെ മാര്‍ഗങ്ങള്‍
1.ഓരോ സബ്ജില്ലയിലും പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനമാഗ്രഹിക്കുന്നതും പുസ്തകങ്ങളെയും വായനയേയും സ്നേഹിക്കുന്നതുമായ ഓരോ ആളെ വീതം കണ്ടെത്തുന്നു.സ്വയം തൊഴില്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍,സ്ത്രീകള്‍.കൂപ്പണ്‍ പിരിവിലൂടെയല്ലാതെ പ്രവര്‍ത്തന ഫണ്ട് സമാഹരിക്കാനാഗ്രഹിക്കുന്ന സംഘടനകള്‍ ഇവയെ ഒക്കെമുന്നില്‍ കാണാം
2.ഇവരുടെ ജോലി താന്താങ്ങളുടെ പ്രവര്‍ത്തന പരിധിയിലുള്ള,വായനയില്‍ താല്‍പ്പര്യമുള്ളവരെ 200 പേരെയെങ്കിലും തിരിച്ചറിയുക അവരുടെ വിലാസം ശേഖരിച്ചെത്തിക്കുക.പ്രതിമാസം 100 പേര്‍ക്കെങ്കിലും 50 രൂപയുടെ പുസ്തകം വില്‍ക്കുക എന്നതാണ്
3.ഇവര്‍ക്ക് പ്രതിമാസം 5000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ ഏല്‍പ്പിക്കുകയും അതില്‍ നിന്ന് 3000 രൂപവിറ്റുവരവായി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണുള്ളത്.പ്രതിമാസം 2000 രൂപാ വരുമാനം മാന്യമായ ഒരു ജോലിയിലൂടെ സമ്പാദിക്കുക എന്ന ആഗ്രഹമുള്ളവര്‍ക്ക് അത് ഒരു അനുഗ്രഹമാവുമെന്നും കരുതുന്നു.(1000 രൂപയ്ക് വഴിയില്ലാതെ പഠനമുപേക്ഷിച്ച് കൂലിവേലയ്ക്ക് പോകുന്നവര്‍ നമ്മുടെ നാട്ടില്‍ ഒരു ജില്ലയില്‍ 25 പേരെങ്കിലും ഉണ്ട്)
4.ഇതുകൂടാതെ പരമ്പരാഗതമായ വിതരണ സമ്പ്രദായങ്ങളും.വി.പി.പി മുതലായ പോസ്റ്റല്‍ മാര്‍ഗങ്ങളെയും ഉപയോഗിക്കാം
7.പ്രചരണ ഉപാധി എന്ന നിലയില്‍ ഒരു ബുള്ളെറ്റിന്‍ ആവശ്യമുണ്ട്,ബുള്ളെറ്റിന്‍ എന്ന നിലയില്‍ നിന്നും ഒരു മാഗസിന്‍ എന്ന നിലയില്‍ ആലോചിക്കുകയും അതിന് വാര്‍ഷിക വരി സംഘടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അതിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേകം തുക കണ്ടെത്തേണ്ടിവരില്ല.മൂന്നാമിടത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ “സംഭാഷണം”-ത്തിന്റെ രെജിസ്ട്രേഷന്‍ നിലവിലുണ്ടെങ്കില്‍ അത് ഉപയോഗിക്കാവുന്നതാണ്
അത്യാവശ്യം വേണ്ട കാര്യങ്ങള്‍
1.കമ്പനിക്ക് ഒരു പേര് വേണം
2.അത് രെജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ വേണം
3.ഓഫീസ് നിശ്ചയിക്കണം
4.ആരൊക്കെ തയ്യാറാണെന്ന് അറിയണം
Friday, July 4, 2008
Subscribe to:
Posts (Atom)