ഒരു പുസ്തക വിതരണ സംരംഭം എന്ന ആശയത്തിലാണ് ഈ ബ്ലോഗില്‍ ആദ്യം ചര്‍ച്ച തുടങ്ങിയത്.എന്നാല്‍ മറ്റുള്ളവരുടെ പുസ്തകം വാങ്ങുക വിതരണം ചെയ്യുക എന്ന രീതി വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്നുള്ള
അഭിപ്രായമാണ് പൊതുവേ ഉണ്ടായത്.വിതരണത്തിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ക്കുള്ള ചെലവും വിറ്റുവരവും തട്ടിച്ചുനോക്കിയാല്‍ മറ്റുള്ളവരുടെ പുസ്തകം വിറ്റുകിട്ടുന്ന കമ്മീഷന്‍ അപര്യാപ്തമായിരിക്കുമെന്നും അഭിപ്രായമുയര്‍ന്നു.
ഇക്കാര്യങ്ങളൊക്കെ മുന്നില്‍ വച്ച് ആലോചിക്കുമ്പൊള്‍ ഒരു പ്രസാധക സംരംഭവും അതിന്റെ ഒരു ഭാഗമായി നേരത്തേ പറഞ്ഞുവന്ന സമാന്തര വിതരണവും കൂട്ടിയിണക്കുന്നതാവും അനുയോജ്യം എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്.പക്ഷേ അതിനുള്ള ചെലവ്-വരവ് കണക്കുകളെക്കുറിച്ച് ഒരു രൂപരേഖ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ.ഒരു തീരുമാനമുണ്ടാകട്ടെ അപ്പോള്‍ പ്രതികരിക്കാം എന്ന നിലപാടിലാണ് മിക്കവാറും പേര്‍ എന്നതിനാല്‍ ഈ ആശയം പ്രവര്‍ത്തിപഥത്തില്‍ എത്തുന്നതിന് ഒരു തീരുമാനം അടിയന്തിരമാണ്.
അതുകൊണ്ട് ഒരു പ്രവര്‍ത്തന പദ്ധതിയുടെ ഡ്രാഫ്റ്റ് തയാറാക്കുകയാണ്
1.ഈ ആശയത്തിന്റെ വളര്‍ച്ചയില്‍ താല്‍പ്പര്യമുള്ളവര്‍ പണം നിക്ഷേപിച്ചുകൊണ്ട് ഒരു കമ്പനി രൂപീകരിക്കുന്നു.
2.നിലവിലുള്ള അവസ്ഥയില്‍ പ്രിന്റുമീഡിയായില്‍ പേരെടുത്തിട്ടില്ലാത്തതുകൊണ്ട് അറിയപ്പെടുന്ന പ്രസാധകര്‍ ഇടം കൊടുക്കാത്തതും എന്നാല്‍ അവരുടെ രചനകളും മലയാളത്തിന്റെ സമകാലീന സാഹിത്യത്തിന്റെ സമഗ്രതക്ക് അവശ്യമാണെന്ന് തോന്നുന്നതുമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക,അവ സാമ്പ്രദായിക മാര്‍ഗങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക ഇവയാവും കമ്പനിയുടെ പ്രധാന ലക്ഷ്യം.
3.പണം നിക്ഷേപിക്കുന്നവര്‍ രണ്ട് തരത്തിലായിരിക്കും
അ.ആരംഭ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കാനായി,എല്ലാക്കാലത്തേക്കുമായും ഏതെങ്കിലും കാരണവശാല്‍ കമ്പനി നഷ്ടത്തിലായാല്‍ ധന നഷ്ടം പൂര്‍ണമനസോടെ അംഗീകരിക്കാന്‍ തയാറായും നിക്ഷേപിക്കുന്നവര്‍.കമ്പനി ലാഭത്തിലാണെങ്കില്‍ ലാഭവിഹിതം ഇവര്‍ക്കിടയില്‍ തുല്യമായിരിക്കും,നഷ്ടത്തിലെങ്കില്‍ ധനനഷ്ടം ഫലം.ഇവര്‍ക്കാവും കമ്പനിയുടെ സമഗ്രമായ നയരൂപീകരണത്തില്‍ പങ്കാളിത്തം ഉണ്ടാകുക.ഒരു നിശ്ചിതകാലയളവിലെ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുക നടപ്പാക്കുക എന്നിവയ്ക്കായി ഇവരില്‍നിന്നും തെരഞ്ഞെടുക്കുന്നവരാകും മേല്‍നോട്ട ചുമതലകള്‍ വഹിക്കുക.
ആ.തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നിശ്ചിത കാലയളവിലേക്ക് നിജപ്പെടുത്തിയതും കമ്പനി നഷ്ടത്തിലായാലും നിക്ഷേപ തുകയ്ക്ക് അവകാശവും ഉള്ളവര്‍.ഇവരുടെ നിക്ഷേപം കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഒരു ബാങ്കിലോ/മറ്റു നിക്ഷേപസ്ഥാപനങ്ങളിലോ ദീര്‍ഘകാല നിക്ഷേപം നടത്താവുന്നതും അതില്‍ നിന്നും കിട്ടുന്ന പലിശ/ലാഭം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും.നിക്ഷേപകാലാവധിയ്ക്കു ശേഷം ഇത്തരം നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ തങ്ങളുടെ ഷെയര്‍ തിരിച്ചെടുക്കാവുന്നതും.തിരികെ ആവശ്യപ്പെടുന്ന സമയത്ത് കമ്പനി നഷ്ടത്തിലാണെങ്കില്‍ നിക്ഷെപത്തുകയും ലാഭത്തിലാണെങ്കില്‍ ലാഭവിഹിതമുള്‍പ്പെടെയും ലഭിക്കും.അതായത് ഇത്തരം നിക്ഷേപകരുടെ തുക സുരക്ഷിതമായിരിക്കും.
നിലവില്‍ ആദ്യം പറഞ്ഞ വിഭാഗത്തില്‍ സാമ്പത്തികമായ സഹകരണം ഉറപ്പുപറഞ്ഞിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്
1.അനീഷ്
2.സനാതനന്‍
3.ഉന്മേഷ്
4.സങ്കുചിതന്‍
5.അനിലന്‍
6.സിമി
4നിലവില്‍ ആദ്യമായി അച്ചടിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങള്‍
1.കെ.എം.പ്രമോദിന്റെ തിരഞ്ഞെടുത്ത പത്തൊന്‍പത് കവിതകളുടെ ഒരു സമാഹാരം
2.ലാപുടയുടെ കവിതകള്‍
3.ബ്ലോഗിലെ മികച്ച കഥാകൃത്തുക്കളുടെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം ഒരു സമാഹാരം
4.കേരളത്തിലെ വര്‍ത്തമാന സാഹചര്യത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയത്തെ അധികരിച്ച് വിവിധ ലേഖകര്‍-ബ്ലോഗിലുള്ളവരും അല്ലാത്തവരും-പങ്കെടുക്കുന്ന സംവാദപരമായ ലേഖനങ്ങളുടെ ഒരു സമാഹാരം
5.തുളസിയുടെ ഫോട്ടോ ബ്ലോഗിന്റെ ഒരു പുസ്തക രൂപം
6. വിതരണത്തിന്റെ മാര്‍ഗങ്ങള്‍
1.ഓരോ സബ്ജില്ലയിലും പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനമാഗ്രഹിക്കുന്നതും പുസ്തകങ്ങളെയും വായനയേയും സ്നേഹിക്കുന്നതുമായ ഓരോ ആളെ വീതം കണ്ടെത്തുന്നു.സ്വയം തൊഴില്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍,സ്ത്രീകള്‍.കൂപ്പണ്‍ പിരിവിലൂടെയല്ലാതെ പ്രവര്‍ത്തന ഫണ്ട് സമാഹരിക്കാനാഗ്രഹിക്കുന്ന സംഘടനകള്‍ ഇവയെ ഒക്കെമുന്നില്‍ കാണാം
2.ഇവരുടെ ജോലി താന്താങ്ങളുടെ പ്രവര്‍ത്തന പരിധിയിലുള്ള,വായനയില്‍ താല്‍പ്പര്യമുള്ളവരെ 200 പേരെയെങ്കിലും തിരിച്ചറിയുക അവരുടെ വിലാസം ശേഖരിച്ചെത്തിക്കുക.പ്രതിമാസം 100 പേര്‍ക്കെങ്കിലും 50 രൂപയുടെ പുസ്തകം വില്‍ക്കുക എന്നതാണ്
3.ഇവര്‍ക്ക് പ്രതിമാസം 5000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ ഏല്‍പ്പിക്കുകയും അതില്‍ നിന്ന് 3000 രൂപവിറ്റുവരവായി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണുള്ളത്.പ്രതിമാസം 2000 രൂപാ വരുമാനം മാന്യമായ ഒരു ജോലിയിലൂടെ സമ്പാദിക്കുക എന്ന ആഗ്രഹമുള്ളവര്‍ക്ക് അത് ഒരു അനുഗ്രഹമാവുമെന്നും കരുതുന്നു.(1000 രൂപയ്ക് വഴിയില്ലാതെ പഠനമുപേക്ഷിച്ച് കൂലിവേലയ്ക്ക് പോകുന്നവര്‍ നമ്മുടെ നാട്ടില്‍ ഒരു ജില്ലയില്‍ 25 പേരെങ്കിലും ഉണ്ട്)
4.ഇതുകൂടാതെ പരമ്പരാഗതമായ വിതരണ സമ്പ്രദായങ്ങളും.വി.പി.പി മുതലായ പോസ്റ്റല്‍ മാര്‍ഗങ്ങളെയും ഉപയോഗിക്കാം
7.പ്രചരണ ഉപാധി എന്ന നിലയില്‍ ഒരു ബുള്ളെറ്റിന്‍ ആവശ്യമുണ്ട്,ബുള്ളെറ്റിന്‍ എന്ന നിലയില്‍ നിന്നും ഒരു മാഗസിന്‍ എന്ന നിലയില്‍ ആലോചിക്കുകയും അതിന് വാര്‍ഷിക വരി സംഘടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അതിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേകം തുക കണ്ടെത്തേണ്ടിവരില്ല.മൂന്നാമിടത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ “സംഭാഷണം”-ത്തിന്റെ രെജിസ്ട്രേഷന്‍ നിലവിലുണ്ടെങ്കില്‍ അത് ഉപയോഗിക്കാവുന്നതാണ്
അത്യാവശ്യം വേണ്ട കാര്യങ്ങള്‍
1.കമ്പനിക്ക് ഒരു പേര് വേണം
2.അത് രെജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ വേണം
3.ഓഫീസ് നിശ്ചയിക്കണം
4.ആരൊക്കെ തയ്യാറാണെന്ന് അറിയണം
Friday, July 4, 2008
Subscribe to:
Post Comments (Atom)
22 comments:
ചര്‍ച്ചകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
ഒരഭിപ്രായമുള്ളത്;
ഇത്തരത്തിലെ ഒരു സംരംഭം - അതായത് അറിയപ്പെടാത്ത എഴുത്തുകാരുടെ - എത്രകണ്ട് സ്വീകരിക്കപ്പെടും എന്നു കണ്ടെത്താല്‍ സര്‍വെയോ മറ്റോ നടത്താവുന്നതാണ്.
അതിനായ് ലൈബ്രറികളില്‍ നിന്നും, പുസ്തക കടകളില്‍ നിന്നും, ‘നല്ല’ വായനക്കാരുടെ മേല്‍വിലാസം ശേഖരിച്ച്-ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശങ്ങളും മറ്റും പഠന വിധേയമാക്കാവുന്നതാണ്.
പച്ചാളം,
നല്ല നിരീക്ഷണം. മിക്ക പ്രോഡക്ടുകളും മാര്‍ക്കറ്റിലിറക്കുന്നതിനു മുമ്പ് കമ്പനികള്‍ ഇതു ചെയ്യാറുണ്ട്. പക്ഷേ,പ്രായോഗികമായി വളരെ ബുദ്ധിമുട്ടുകളുണ്ട്. അതിനു പകരം, ആദ്യം നാലഞ്ചു പുസ്തകം ഇറക്കിയാല്‍ തന്നെ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വില്‍കാനാകുമോ എന്ന് ഒരേകദേശരൂപം നമുക്ക് ലഭിക്കും. കുളത്തിലിറങ്ങാതെ കരയിലിരുന്ന് നീന്തല്‍ പഠിക്കാനാവില്ലല്ലോ?
ചിലപ്പോ,ആഴമുണ്ടാവും, അടിയൊഴുക്കുകള്‍ കാണും,കുറച്ചു വെള്ളം കുടിക്കുമായിരിക്കും, മുങ്ങി ചത്തെന്നും വരും. പക്ഷേ, ഇറങ്ങാതെ തരമില്ലല്ലോ? :)
തുളസിയുടെ പുസ്തകത്തെക്കുറിച്ച് ചിലര്‍ക്കെല്ലാം ആശങ്കകളുണ്ട്. ഒന്നാമത് അതിന്റെ അച്ചടിച്ചിലവ്, രണ്ട് പുതുമയുള്ളതെങ്കിലും ഇത്തരം ഒരു പുസ്തകത്തിന് കേരളത്തിലെ വിപണന സാധ്യത. അതിനാല്‍, ഇക്കാര്യത്തില്‍ ആലോചിച്ചൊരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.
ചര്‍ച്ച നിരീക്ഷിക്കുന്നവരും ഇതുമായി സഹകരിക്കാന്‍ സന്നദ്ധതയുള്ളവരും സാമ്പത്തികമായോ അല്ലാതെയോ ഏതൊക്കെ പ്രദേശങ്ങളില്‍ ഇതുമായി എങ്ങനെ വിശദമാക്കുന്നത് നല്ലതായിരിക്കും.
ഇതിനകം തന്നെ ചിലരുമായി ഞാന്‍ സംസാരിച്ചിരുന്നു.കാസറഗോഡ് മുതല്‍ പയ്യന്നൂര് വരെയുള്ള സ്ഥലങ്ങളിലെ വിതരണവും വില്പനയുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കാം.
മറ്റുള്ളവര്‍ എന്തുപറയുന്നു?
തയ്യാറാണ്. ആദ്യത്തെ നിക്ഷേപക വിഭാഗത്തില്‍ (ലാഭമെങ്കില്‍ വിഹിതവും നഷ്ടമെങ്കില്‍ ധനനഷ്ടത്തിനും അര്‍ഹരായവരുടെ വിഭാഗം) എന്റെ പേരും ചേര്‍ക്കാം.
പിന്തുണ ഉപാധികളോടെയാണ്.
മത-പൌരോഹിത്യ, വലതുപക്ഷ, നവലിബറല്‍, സാമ്രാജ്യത്വ ആശയങ്ങളെ അറിഞ്ഞുകൊണ്ട് സഹായിക്കുകയോ പിന്തുണക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പുസ്തക പ്രചാരണ-പ്രസാധന രീതികളോട് സമരസപ്പെടാന്‍ ബുദ്ധിമുട്ടുണ്ട്. ഈ സംരംഭം അത്തരത്തിലുള്ള ഒന്നാകില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
അഭിവാദ്യങ്ങളോടെ
ഈ സംരംഭത്തിന് ഒരു 10,000 രൂപ വരെ നിക്ഷേപിക്കാന്‍ ഞാന്‍ തയ്യാറാണ്.കണ്ണൂരിലെ വിതരണത്തിന്റെ സാധ്യതകളെക്കുറിച്ച് സുഹൃത്തുക്കളുമായി സംസാരിക്കട്ടെ.
തുടക്കമെന്ന നിലക്ക്, സനാതനന്‍ പറഞ്ഞതുപോലെ ബുള്ളറ്റിനിലൊതുക്കാതെ മാസിക ഇറക്കി ഒരു വിതരണ ശൃംഖല ഉണ്ടാക്കിയെടുക്കുകയും, മാസിക എന്ന ലക്ഷ്യത്തിലൊതുങ്ങാതെ ആത്യന്തിക ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് പടിപടിയായുള്ള മുന്നേറ്റം നടത്തുകയും ചെയ്യുന്നതുമാണ് നല്ലതെന്നു തോന്നുന്നു. തുടക്കമെന്ന നിലക്ക് മാസികയ്ക്ക് ബ്ലോഗിലെ മികച്ച രചനകളെ തിരഞ്ഞെടുക്കാവുന്നതും, പ്രസിദ്ധപ്പെടുത്തുന്ന അഡ്രസിലേക്ക് സൃഷ്ടികള്‍ പൊതുസമൂഹത്തില്‍ നിന്ന് ക്ഷണിക്കാവുന്നതുമാണ്. കൃതികള്‍ തെരഞ്ഞെടുക്കുന്നതിന് ഒരു ഓണ്‍ലൈനില്‍ കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ഉള്ളടക്കത്തിലെ മികവ് ഉറപ്പുവരുത്തുകയും ചെയ്യാവുന്നതാണ്. മാസികയില്‍ സാഹിത്യ-സാഹിത്യേതരങ്ങള്‍ക്ക് എത്ര കണ്ടു പ്രാധാന്യം ആവശ്യമുണ്ടെന്നും രാഷ്ട്രീയവും കാലികവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടോ എന്നും നമുക്ക് ചര്‍ച്ച ചെയ്യാവുന്നതാണ്. രാഷ്ട്രീയവും കാലികവുമായ വിഷയങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഏകപക്ഷീയമായതല്ലാത്ത ഒരു രീതി അവലംബിക്കാവുന്നതാണ്.
ഈ സംരഭം ഉടന്‍ പ്രാവര്‍ത്തികമാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെ എന്നാല്‍ കഴിയാവുന്ന ഏതു സഹായവും വാഗ്ദാനം ചെയ്യുന്നു.
എളുപ്പത്തില്‍ പ്രാവര്‍ത്തികമാകുന്ന പ്രവര്‍ത്തികളില്‍ തുടക്കത്തില്‍ മുന്‍ഗണന കൊടുക്കുന്നത് നന്നായിരിക്കും. ഉദാ: ലഘുലേഘകള്‍/മാസിക അച്ചടിച്ച് വിതരണം ചെയ്യുക. അതില്‍ കൂടി ഒരു പരിധി വരെ ആവശ്യക്കാര്‍ എത്രയുണ്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ്‍ എനിക്ക് തോന്നുന്നത്. മാത്രമല്ല പ്രസാധനം എന്ന നിലയില്‍ നമ്മള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് നമുക്ക് വ്യക്തമാക്കിക്കൊടുക്കാനും പറ്‌റും. ഈ ലഘുലേഘകളെ/മാസികകളെ നമ്മള്‍ പുറത്തിറക്കാന്‍ പോകുന്ന പുസ്തകങ്ങള്‍ക്ക് ഒരു ചൂണ്ടുപലകയോ പരസ്യമോ ആയി ഉപയോഗിക്കാനും പറ്‌റും.
പുസ്തകങ്ങള്‍-പ്രസാധനം-വിതരണം-ഉപഭോക്താവ് എന്നീ ഘടകങ്ങള്‍ എല്ലാം മനസ്സില്‍ വച്ചു കൊണ്ട് വേണം പ്ലാന്‍ ചെയ്യാനും കോസ്‌റ്‌റ് അനാലിസിസ് നടത്താനും. വളരെ ഫലപ്രദമായ ഒരു വിതരണസംവിധാനം ഉണ്ടാകണം; നമ്മുടെ പുസ്തകങ്ങള്‍ ഒരെണ്ണം പോലും വിറ്‌റു പോകാതെ കെട്ടിക്കിടക്കുന്ന ഒരവസ്ഥ ഉണ്ടാകരുത്.
സംരംഭത്തിന് എല്ലാ പിന്തുണയും.
ഇവിടെ കണ്ടിട്ടുള്ള ഫോട്ടോഗ്രാഫി പുസ്തകങ്ങള്‍ക്കൊക്കേയും നല്ല വിലയാണ്,അത് വിറ്റഴിയുന്നത് ഡിസി ബുക്സ് പോലുള്ള പുസ്തകടകളിലൂടേയുമല്ല.ഇത്തരം പുസ്തകങ്ങള്‍ ലക്ഷ്യമിടുന്ന മാര്‍ക്കറ്റിനനുസരിച്ഛുള്ള ഗുണനിലാവാര പ്രിന്റിങ്ങിന് ചെലവു കൂടുമെന്നതിനാലും,വിറ്റഴിയാനുള്ള സാദ്ധ്യതയെകുറിച്ച് നമുക്ക് വെക്ത്യമായ ഒരൂഹം ഇല്ലാത്തതുകൊണ്ടും എന്റെ അഭിപ്രായത്തില്‍ ആദ്യ സംരംഭം അഞ്ചുപുസ്തകങ്ങള്‍ എന്നതില്‍നിന്നും പ്രമോദിന്റെ കവിതാ സമാഹാരവും,ബ്ലോഗിലെ കഥാസമാഹാരവും ആക്കുന്നതായിരിക്കില്ലേ നന്ന് ?
പിന്തുണ ഒരിക്കല്‍ കൂടി.
തുളസിയുടെ അഭിപ്രായത്തിനോടു യോജിക്കുന്നു. ഒരു ഫോട്ടോ പുസ്തകം അച്ചടിച്ചു് അതിന്റെ ചെലവു പിരിച്ചെടുക്കാന്‍, അങ്ങനെ കണ്ടു ശീലമില്ലാത്തതിനാലാകണം ഒരു ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നു.
ആ ലാഭത്തിനു ലാഭം നഷ്ടത്തിനു നഷ്ടം എന്ന ഓഹരി ഞാനുമെടുക്കാം. വില എന്തു വരുമെന്നു നോക്കിയിട്ടു് എണ്ണം പറയാം. ;)
ബ്ലോഗില്‍ നിന്നല്ലാതെ ഒരു പുസ്തകം കൂടെ കൊണ്ടു വരണമെന്നും ഒരഭിപ്രായം. ഇല്ലെങ്കിലിതു് ഒരു ബ്ലോഗച്ചടിശാലയായിത്തീരും
തുളസിയുടെ പുസ്തകം ഒരു ഗിഫ്റ്റ് ബൂക്ക് എന്ന നിലയില്‍ പ്ലാന്‍ ചെയ്യുകയും അച്ചടിക്കു മുന്നേ തന്നെ ആവശ്യക്കാരെ കണ്ട് പിടിക്കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്താല്‍ അത് വിജയിക്കും എന്നാണ് എന്റെ തോന്നല്‍.പക്ഷേ
അതിന്റെ അച്ചടി ചെലവിനെക്കുറിച്ചും വില്‍പ്പനസാധ്യതയെക്കുറിച്ചും
പൊതുവില്‍ ആശങ്കകള്‍ ഉയര്‍ന്ന സ്ഥിതിക്ക് അത് തുടക്കത്തില്‍ ഉള്ള പുസ്തകങ്ങളില്‍ നിന്നും തല്‍ക്കാലം മാറ്റി നിര്‍ത്താമെന്ന് തോന്നുന്നു.പിന്നെ തുടക്കത്തില്‍ അച്ചടിക്കേണ്ടവ എന്ന രീതിയില്‍ മുന്നോട്ട് വച്ചവ പ്രമോദ്,ലാപുട എന്നിവരുടെ കവിതകളും ബ്ലോഗിലെ മികച്ച കഥകളുടെ സമാഹാരവും,സംവാദം എന്ന രീതിയില്‍ ഒരു പുസ്തകവും ആണ്.
ഇതില്‍ സംവാദം എന്നത് ബ്ലോഗിനു പുറത്തുള്ള എഴുത്തുകാരും ,സാംസ്കാരിക രംഗത്തുള്ളവരേയുമ്ം ഒക്കെ ഉദ്ദേശിച്ചിരുന്നു.
സത്യത്തില്‍ അക്കാര്യങ്ങള്‍ നിശ്ചയിക്കാനും,രാജീവേട്ടന്‍ എഴുതിയതുപോലെ പ്രതിലോമകമായ ആശയങ്ങള്‍ നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ കയറി നിരങ്ങാതിരിക്കാനും ഒക്കെ ഒരു എഡിറ്റോറിയല്‍ സമിതി നമുക്ക് വേണ്ടിയിരിക്കുന്നു.പ്രമോദിന്റെയും ലാപുടയുടേയും കവിതകള്‍ പൊതുവില്‍ പരിചിതമായതുകൊണ്ട് അക്കാര്യത്തില്‍ ഒരു തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഇനി ഏറ്റവും അടിയന്തിരമായി നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ഒരു പൊതുശരീരമാണ്.ഒരു കമ്പനി.അതിന്റെരജിസ്ട്രേഷന്‍ കഴിയണം അതിന് എന്തൊക്കെ ആവശ്യമാണെന്നറിയണം.അതിനൊരു പേര് വേണം
കമ്പനി നിലവില്‍ വന്നുകഴിഞ്ഞാലേ നമുക്ക് പൊതുവായ ഒരു നിക്ഷേപം പോലും ചെയ്യാനാകൂ.അതിനെക്കുറിച്ച് വെള്ളെഴുത്തും,അനീഷും അന്വേഷിക്കാമെന്ന് ഏറ്റിട്ടുണ്ട്.റിസള്‍ട്ട് കാത്തിരിക്കുന്നു.അതേക്കുറിച്ച് അറിവുള്ളവര്‍ അത് വിശദമാക്കിത്തന്നെങ്കില്‍ നന്നായിരുന്നു.
കമ്പനിക്ക് ഒരു പേര് വേണം.അതിന്റെ കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകണം.
സാമ്പത്തിക വിഹിതം എത്ര വേണ്ടിവരും എന്നറിയുന്നതിന് ഏകദേശ ചെലവുകള്‍ തീരുമാനിക്കേണ്ടതുണ്ട്.സത്യത്തില്‍ ആശയം എന്ന നിലയില്‍ നിന്നും ഇപ്പോഴും ഇത് മുന്നോട്ട് പോയിട്ടില്ല.ഒരു പൊതു ശരീരം ആര്‍ജ്ജിക്കുനതു വരെയും അതിന്റെ നേതൃത്വ ചുമതല ഒരാള്‍ ഏറ്റെടുക്കുന്നതു വരേയും ഈ അവസ്ഥ തുടരും.താമസിയാതെ ഒരു മാറ്റം പ്രതീക്ഷിക്കുന്നു.
ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തന്നെയാണ് അനുയോജ്യം.അതിനുള്ള നടപടികളിലേക്കാണ് നാമിനി കടക്കേണ്ടത്.അതിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനിടയില്‍ പുസ്തകങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാം.
പുസ്തകങ്ങളുടെ കാര്യത്തില്‍ നിര്‍ദ്ദേശങ്ങളുള്ളവര്‍ അത് ഉന്നയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലഘുലേഖകളും മാസികകളും അടിച്ച് തുടക്കമിടുന്നതിനേക്കാള്‍ നല്ലത് പുസ്തകമായിരിക്കും. ഷെല്‍ഫ് ലൈഫില്ലാത്തവ അടിക്കുമ്പോള്‍ അതിന് വളരെ കൃത്യമായ ഒരു തുടര്‍ച്ചയുണ്ടാവണം. എല്ലാവരും പലയിടങ്ങളിലായതിനാല്‍ അത് ദുഷ്കരമാണ്. മൂന്നാമിടം/സംഭാഷണം അനുഭവത്തില്‍നിന്ന് പറയുന്നതാണ്. എന്തായാലും നല്ലൊരു പേര് കണ്ടെത്താം ആദ്യം. നാലുപേരുകളെങ്കിലും രജിസ്റ്റ്രേഷന്‍ സമയത്ത് ഓപ്ഷന്‍ ആയി കൊടുക്കേണ്ടതുണ്ട്. സംഭാഷണം മാഗസിന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 1)മൂന്നാമിടം 2)സംഭാഷണം എന്ന ക്രമത്തില്‍ നാലോ അഞ്ചോ പേരുകള്‍ കൊടുത്തിരുന്ന്നു മൂന്നാമിടം എന്ന പേരില്‍ ഒന്നും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാഞ്ഞിട്ടും കിട്ടിയത്ത് സംഭാഷണമാണ്. (അല്ലേ മണികണ്ഠാ? അങ്ങനെയാണോര്‍മ്മ.)
പ്രമോദിന്റെ പുസ്തകത്തില്‍നിന്ന് തുടങ്ങാമെന്ന് തോന്നുന്നു.
എന്തായാലും കാര്യങ്ങള്‍ വേഗമായിക്കോട്ടെ.
REGISTRATION REQUIREMENTS –PRIVATE COMPANY
1. Minimum paid-up capital –rs 1 lakh
2. Subscription to memorandum of associations (MOA), by 2 or more members with or without liabilities on such person, in the event of winding up.
3. Application to b made to ROC to get name approval.
4. Every director has to get directors identification no.(DIN) by paying prescribed fee.
5. Minimum 2 members max 50.
6. No right to transfer shares.
7. Can accept deposit only from directors, members and their relatives (. Can avail loan from financial institutions.)
8. Registration of company with ROC is to be done after getting name approval by paying prescribed fee.(around 15-25000-ujju is not sure about that).
9. Every year filing of fee and the return with ROC is compulsory, irrespective of any activities in such company.
10. All transactions are governed by companies’ act 1956.
11. Profit sharing can be done only in the form of dividend.
12. Members or directors cannot draw money from the company as and when they wish.
13. Risk free.
14. Should seek assistance of a CA in practice, for drafting of memorandum of association, registration etc.
REGISTRATION REQUIREMENTS PARTNERSHIP FIRMS.
1. Execute a partnership deed by paying Rs. 1000 as stamp duty.
2. Minimum 2 members maximum 20.
3. partners can decide the following
a. Profit sharing ratio, in the absence of such ratio, same will be shared equally.
b. Remunerations to partners and interest on capital, if any, brought in by partners, subjected to section 40 (a) income tax act 1961.
c. Profit will be divided in the ratio of profit every year.
d. No other legal formalities.
e. Drawings from firm are allowed.
f. Risk is more compared to company.
കോ-ഓപറേറ്റീവ് സോസൈറ്റി പോലെ പ്രവര്‍ത്തിക്കാനുള്ള നിയമങ്ങളെക്കുറിച്ച് എനിക്കു വശമില്ല. അതും പരിശോധിക്കാവുന്നതാണ്
ആദ്യ പോസ്റ്റല്ലാതെ കമന്റുചര്‍ച്ചയൊന്നും വായിക്കാന്‍ പറ്റിയില്ലായിരുന്നു, തീരുമാനങ്ങളുടെ ഒരു സമ്മറി ഇട്ടത് നന്നായി. സംഗതിയുടെ വ്യക്തരൂപം ആയിക്കിട്ടിയെങ്കിലും എത്ര രൂപ മുതല്‍ മുടക്ക് വേണം, അതില്‍ എത്ര പേര്‍ എന്തു രൂപത്തില്‍ പങ്കെടുക്കണം എന്ന് നിശ്ചയിക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്
ഒന്ന് : പ്രോജക്റ്റ് റിപ്പോര്‍ട്ട് -മിനുത്ത കടലാസു നിറയെ ചാര്‍ട്ടും ഗ്രാഫുമൊന്നും വേണ്ട. ആദ്യത്തെ രണ്ടുവര്‍ഷത്തെ ലാഭനഷ്ടക്കണക്ക്, പോക്കുവരവ്. ഇതിന്റെ അടിസ്ഥാനത്തിലേ എത്ര രൂപ വേണം എന്ന് അറിയാനാവൂ. ഏതു പ്രസ്ഥാനത്തിനും ഒരു മിനിമം സ്റ്റാര്‍ട്ട് അപ്പ് സൈസ് ഉണ്ട്, അതില്‍ എത്ര പണമാണ് വേണ്ടത് എന്ന് കൃത്യമായി അറിയണം. അതിനുള്ള ഡാറ്റ കയ്യില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തൂ, അടച്ചുപോകുന്ന നാലില്‍ മൂന്നു സ്ഥാപങ്ങള്‍ക്കും തുടക്കത്തില്‍ കൃത്യമായ വിവരങ്ങള്‍ കയ്യിലില്ലായിരുന്നു.
മിനിമം എന്തൊക്കെ വിവരങ്ങള്‍ ചേര്‍ന്നാലേ ഒരു പ്രോജക്റ്റ് റിപ്പോര്‍ട്ട് ശരിക്കുള്ള സാഹചര്യം ഫോര്‍കാസ്റ്റ് ചെയ്യുന്ന രീതിയില്‍ ആയിരിക്കാന്‍ വേണമെന്ന് അടുത്ത കമന്റായി ഇടാം.
രണ്ട് : റിസ്ക് എലിമെന്റ്. സംഗതി തീരെ ചെറിയ പ്രസ്ഥാനമല്ലെങ്കില്‍, തുടക്കത്തിലേ അത് കമ്പനിയാണോ പങ്കുകച്ചവമാണോ ആക്കേണ്ടത് എന്നു തീരുമാനിക്കുന്ന ഒരു മുഖ്യഘടകം റിസ്ക് എലിമെന്റ് ആണ്. ഒരു കമ്പനിയുടെയും കൂട്ടുകച്ചവടത്തിന്റെയും പ്രധാന വത്യാസം ബാദ്ധ്യതയിലാണ്. ഓഹരിയില്‍ ക്ലിപ്തപ്പെടുത്തിയ ബാദ്ധ്യതയേ കമ്പനിയുടെ ഓഹരിയുടമയ്ക്കുള്ളു, പങ്കുകച്ചവടത്തില്‍ മുടക്കിയ തുകയിലല്ല, കച്ചവടത്തിന്റെ സകലമാന ബാദ്ധ്യതകള്‍ക്കും കടങ്ങള്‍ക്കും പാര്‍ട്ട്ണര്‍മാര്‍ക്ക് കൂട്ടായ ബാദ്ധ്യതയുണ്ട്.
(മിസ്റ്റര്‍ എക്സ് ഒരു കമ്പനിയുടെ പതിനായിരം രൂപ വിലയുള്ള ഷെയര്‍ എടുത്താല്‍ അയാള്‍ക്ക് പരമാവധി വരുന്ന നഷ്ടം ഈ തുക പോകും എന്നാണ്. എന്നാല്‍ മുപ്പതിനായിരം മുതല്‍ മുടക്കുള്ള ഒരു പാര്‍ട്ട്ണര്‍ഷിപ്പില്‍ മൂന്നിലൊന്നു വിഹിതക്കാരനായാണ് ഈ പതിനായിരം മുടക്കിയതെന്നും കച്ചവടം മൂന്നുലക്ഷം രൂപ നഷ്ടമുണ്ടാക്കിയശേഷം അടച്ചു പൂട്ടിയെന്നും വയ്ക്കുക, ഇദ്ദേഹം ഒരുലക്ഷം രൂപ കൊടുക്കേണ്ടിവരും എന്നു ചുരുക്കം).
വെഞ്ചര്‍ ക്യാപിറ്റല്‍ സംരംഭങ്ങള്‍ എല്ലാം ലിമിറ്റഡ് കമ്പനികള്‍ ആകുന്നതിന്റെ കാരണം അതാണ്.
ദസ്തക്കിര്‍,
കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് നടന്നു പോകുന്നതും മുഖ്യമായും വില്പ്പനക്കാരന്റെയോ വാങ്ങല്‍കാരന്റെയോ ഒരു കളക്റ്റീവ് ആയ സംരംഭവുമാണ്. ഉദാ. എഴുത്തുകാരുടെ കോ ഓപ്പറേറ്റീവ് സൊസൈറ്റി, വായനക്കാരുടെ കോ ഓപ്പറേറ്റീവ് സൊസൈറ്റി. അതിന്റെ ഭരണം പൊതുവില്‍ വോട്ടുകള്‍ തീരുമാനിക്കുന്ന വഴിയേ ആയിരിക്കും.
vayanasala sunil ee groupil undo?
സുനിലേട്ടന്‍(വായനശാല) ഈ ഗ്രൂപ്പില്‍ ഉള്ളതാണ്,എന്റെ റൂം മേറ്റുമാണ് (അതുകൊണ്ടാണോ എന്തോ?)ഇവിടെ ഒന്നും മിണ്ടുന്നില്ല :)
തുടക്കത്തില്‍ നാല്-അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും അത് ഓരോ ജില്ലയിലും നമ്മള്‍ കണ്ടെത്തുന്ന പ്രതിനിധികള്‍ വഴി ജില്ലയിലെ വിതരണക്കാര്‍ക്ക് എത്തിക്കാനും അങ്ങനെ വിറ്റഴിക്കാനും ആണ് ഉദ്ദേശിക്കുന്നത്.
ഉദാഹരണത്തിന് ഞാന്‍ തിരുവനന്തപുരം ജില്ലയില്‍ വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.കാസര്‍കോട്-കാഞ്ഞങ്ങാട് തുളസിയും ദസ്തക്കീറും ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.എറണാകുളത്ത് അനീഷ് ചെയ്യും എന്ന് വിശ്വസിക്കുന്നു.ഈ പറഞ്ഞവര്‍ പുസ്തകം കൊണ്ട് നടന്ന് വില്‍ക്കുമെന്നല്ല.ഈ ജില്ലകളിലെ വിതരണ മേല്‍നോട്ടം ഞങ്ങള്‍ക്ക് വഹിക്കാന്‍ കഴിയും.വിതരണം പ്രധാനമായും ഒരു പാര്‍ട്ട് ടൈം വരുമാനമാര്‍ഗ്ഗമായി പുസ്തക വിതരണത്തെ സമീപിക്കാന്‍ കഴിയുന്ന ആളുകള്‍ ആവും ചെയ്യുക.ഇത്തരക്കാരെ കണ്ടെത്തുക,നിയമിക്കുക,അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുക അവര്‍ക്ക് പുസ്തകം ലഭ്യമാക്കുക ,അവരിൽ നിന്ന് തുക കളക്റ്റ് ചെയ്യുക ഇതൊക്കെയാവും ജില്ലയില്‍ പ്രവര്‍ത്തന ചുമതലയുള്ളവരുടെ പ്രധാന ജോലി,ഇതിന് അനുബന്ധമായി അതത് ജില്ലയിലെ വായനക്കമ്പമുള്ളവരുടെ ഒരു ഡേറ്റാബാങ്ക് ഉണ്ടാക്കുകയും ചെയ്യും.
ഓരോ താലൂക്കിലും ഒരു വിതരണക്കാരൻ എങ്കിലും എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോയാൽ കേരളത്തിൽ 63 വിതരണക്കാർ ഉണ്ടാകും.ഒരു മാസം എല്ലാ പുസ്തകങ്ങൾക്കുമായി 5000 കോപ്പി ഉണ്ടാകും .ഉദ്ദേശം 80 പുസ്തകങ്ങൾ ആവും ഇവർ ഓരോരുത്തരും അവരവരുടെ താലൂക്കുകളിൽ വിറ്റഴിക്കേണ്ടി വരുക.പുസ്തകത്തിന്റെ വിറ്റുവരവിന്റെ 35-40% വില്പനനടത്തുന്നവർക്ക് ഉള്ളതായിരിക്കും,ഇതാണ് അവരെ സംബന്ധിച്ച് ആകർഷകമാകുന്നത്.ബാക്കി 55-60% അച്ചടി-പ്രവർത്തന ചെലവുകൾ മിനിമം ലാഭം എന്നിവ ഉറപ്പാക്കുന്ന തരത്തിൽ പുസ്തകത്തിന് വില നിശ്ചയിക്കാം.
തുടക്കത്തിൽ ഒര് പ്രധാന ഓഫീസ് (ചെലവുകുറഞ്ഞ ഒന്ന്)അല്ലാതെ മറ്റൊരിടത്തും ഓഫീസ് ഉണ്ടാകില്ല.വാഹനം ഉണ്ടാകില്ല.പുസ്തകം എത്തിക്കുന്നതിന് മറ്റു മാർഗങ്ങൾ അവലംബിക്കണം.ഇത്രയുമാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
കമ്പനി രജിസ്റ്റർ ചെയ്യാനുള്ള ചെലവുകൾ കാരണമാണ് തുടക്കത്തിലെ ഒരു വർഷം പാർട്ട്ണർഷിപ്പായി മുന്നോട്ട് പോകുന്നതല്ലേ നല്ലതെന്ന് ചിന്തിച്ചത്.അതിനു ശേഷം കുറച്ചുകൂടി വിപുലമായ രീതിയിൽ ഒരു കമ്പനി പ്ലാൻ ചെയ്യാം എന്ന് കരുതുന്നു അപ്പോഴേക്കും കുറച്ചുകൂടി മനസ്ഥൈര്യം ആർജ്ജിക്കുകയും ചെയ്യും
ഇനി ദേവേട്ടന് കുറച്ചുകൂടി കൃത്യമായ അഭിപ്രായം പറയാൻ കഴിയുമെന്ന് തോന്നുന്നു.കമെന്റിന് വളരെ നന്ദി.
ഇത് അറിയിച്ചതിനു നന്ദി.
സാധ്യമായ രീതിയില്‍ ഇതിനു പണം മുടക്കണമെന്നുണ്ട്. ലാഭമൊന്നും സാധാരണ എന്റെ ചിന്തയില്‍ വരുന്ന കാര്യവുമല്ല. ഞാനൊന്നു നോക്കട്ടെ. ഏതായാലും ഷെയറിന്റെ വിലയൊക്കെ നിശ്ചയിക്കുമ്പോള്‍ പറയാം. ആദ്യം തന്നെ ഒറ്റയടിക്കു പണം തരണം എന്നില്ലല്ലോ, ആവതു പോലെ ഷെയറായി വാങ്ങിയാല്‍ മതിയല്ലോ അല്ലേ...
ലാപൂട, പരാജിതന്‍ എന്നിവര്‍ ഈ ഗ്രൂപ്പിലുണ്ടോ?
നാട്ടിലുള്ള ചില സുഹൃത്തുക്കളോട് സംസാരിക്കട്ടെ. വിതരണവുമായി സഹായിക്കാന്‍ താത്പര്യമുള്ളവരെ കിട്ടുമോ എന്ന്..
മ്മള് ബ്ടെ ണ്ടേ...
എന്റെ അനുഭവങ്ങളേക്കുറിച്ച് പലപ്പോഴായി ഞാൻ സനാതനനോട് പറഞ്ഞിരുന്നു.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തന്നെ അഭികാമ്യം. അതിനുമുൻപ് ദേവൻ പറഞ്ഞപോലെ ഒരു പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കണം. അവശ്യചേരുവകൾ ദേവൻ തന്നെ അറിയിക്കുമല്ലോ. ഞാൻ എന്നാലാവുന്നത് തന്ന് സഹായിക്കാം. പഴയ ഒന്ന് ഇരിക്കുന്നുണ്ട്. അത് പ്രകാരം 5% മോ കുറവോ ആണ് ലാഭം പ്രതീക്ഷിക്കാൻ പറ്റൂ.
അതൊക്കെ ശരിതന്നെ. വിഷൻ മാത്രമുണ്ടായിട്ട് കാര്യമില്യല്ലോ. ഇതെങ്ങനെ നടപ്പാക്കും? അതിന്റെ പ്രവർത്തന സ്റ്റൈൽ നേതൃത്വം എന്നിവയൊക്കെ വല്ല ധാരണയുമുണ്ടോ?
ഇതെല്ലാം ചിന്തിക്കുമ്പോൾ നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹിക സ്ഥിതിവിവരങ്ങൾ കൂടെ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. എന്നുവെച്ചാൽ 2000 രൂപക്കൊന്നും ആരും വരുമെന്ന് എനിക്കു തോന്നുന്നില്ല. പിന്നെ പുസ്തകം ഒരു അവശ്യവസ്തുവും അല്ല, ആഡംബരവുമല്ല.
ഞാൻ സനാതനനോട് പറഞ്ഞ ഒരുകാര്യം:
കേരളത്തിലെ ജനസംഘ്യ 30 മില്യണെങ്കിൽ 1000 കോപ്പി പുസ്തകങ്ങളാണ് നാം ഇറക്കുന്നത്. ഫസ്റ്റ് എഡിഷനായി. അതുതന്നെ മുഴുവൻ വിറ്റുതീരാൻ 3 കൊല്ലമെടുക്കും. പിന്നെ, മറ്റ് പുസ്തകശാലകളിൽ കൊറ്റുത്താൽ 35-45% വരെ കിഴിവ് കൊടുക്കേണ്ടിവരും. വിറ്റപൈസ കിട്ടുക 6 മാസം മുതൽ ഒരു കൊല്ലം വരെ കഴിഞ്ഞിട്ടാണ്.
ഇതെല്ലാം നിരിത്സാഹപ്പെടുത്താൻ എഴുതിയതല്ല. ദേവൻ പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ സഹായകരമാകും എന്നറിയിക്കാനാണ്.
-su-
മാര്‍ക്കറ്റിന്റെ ഒരു ഫീല്‍ അറിയാനാണ് സുനില്‍ മാഷ് ഇവിടെ ഉണ്ടോന്ന് ചോദിച്ചത്. ഉണ്ടെന്നും മനസ്സിലായി, സനാതനന്‍ നാട്ടില്‍ നിന്നാണെന്ന് ഞാന്‍ എങ്ങനെയോ ധരിച്ചിരുന്നതും മാറിക്കിട്ടി.
മാര്‍ക്കറ്റ് കരുതലോടെ മനസ്സിലാക്കിയേ പറ്റൂ. അവിടെ ഓപ്റ്റിമിസമില്ല, പെസിമിസമില്ല, വൈകാരികമായ ഒരടുപ്പവുമില്ല. വായനക്കാരുടെ മാര്‍ക്കറ്റ് (ഒണ്‍ ടൈം മാര്‍ക്കറ്റും സൈസ്റ്റെയിനബിള്‍ മാര്‍ക്കറ്റും മാര്‍ക്കറ്റ് സെഗ്മെന്റും മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പുസ്തകം വാങ്ങിയ മലയാളിയുടെ ശതമാനം അഞ്ചില്‍ താഴെയെന്നും, കവിതകള്‍ വാങ്ങിയവരുടെ ശതമാനം രണ്ടെന്നും നോവലുകള്‍ വാങ്ങിയത് മൂന്നെന്നും ഏറ്റവും കൂടുതല്‍ വായിക്കുന്ന പൈങ്കിളീതരം സ്ത്രീമാസികകളാണെന്നും പരിഷത്ത്. ബില്‍ഡബിള്‍ മാര്‍ക്കറ്റ് എത്രവരും എന്ന് നമ്മള്‍ കണക്കു കൂട്ടേണ്ടിയിരിക്കുന്നു.
വരവു ചിലവുകള്‍ ഈ മാര്‍ക്കറ്റിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും, മാക്സിമം മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ ഒഴികെ ബാക്കി എന്തു സാധനത്തിനെയും നമുക്ക് നമ്മുടെ സൗകര്യത്തിനു മാറ്റിയെടുക്കാം.
മുതല്‍മുടക്ക് എങ്ങനെ കണക്കാക്കാം എന്നത് നോക്കാം.
സംഗതിയുടെ മൂലധനം ഇങ്ങനെ കണക്കാക്കണം
ഒരു ഓഫീസ് മാത്രമാണ് കമ്മിറ്റഡ് ചാര്‍ജ്ജ്.
ആസ്തിവക - ടെനന്‍സി-ഫോണ്‍-കറണ്ട് ഡെപ്പോസിറ്റ്
കമിറ്റഡ് ചാര്‍ജ്ജ്- ഒരു വര്‍ക്കിങ് ക്യാപിറ്റല്‍ സൈക്കിള്‍ വരെഅവിടെ സ്റ്റാഫുണ്ടെങ്കില്‍ അയാളുടെ ശമ്പളം+ ഓഫീസ് വാടക+ ഫോണാദി ബില്ലുകള്‍
ഇതു രണ്ടും വലിയൊരു തുക വരില്ല, എന്നതിനാല്‍ കണക്കില്‍ കൊള്ളിക്കണം എന്നതിനപ്പുറം പ്രാധാന്യമില്ല.
മേജര്‍ ഇന്‍വെസ്റ്റുമെന്റും റിസ്കി ഏരിയയും അളക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ മൂലധനം വര്‍ക്കിങ്ങ് ക്യാപിറ്റലാണ്. മൊത്തത്തില്‍ ബിസിനസിന്റെ ലക്ഷണം വച്ച് വര്‍ക്കിങ്ങ് ക്യാപിറ്റല്‍ മാനേജ് ചെയ്യുന്നതിലാണ് ഇതിന്റെ ജയപരാജയം ഇരിക്കുന്നത്.
വര്‍ക്കിങ്ങ് ക്യാപിറ്റല്‍ സൈക്കിള്‍ എന്നാല്‍ പണം ചരക്കായി, കിട്ടാനുള്ള പണമായി, വീണ്ടും കൂടുതല്‍ പണമായി കയ്യില്‍ വരുന്നതിന് എടുക്കുന്ന സമയം ആണ്.
ബുക്ക് പ്രിന്റിങ്ങിനു പണം കൊടുക്കുന്നതുമുതല്‍ വിറ്റ പണം നമ്മുടെ കയ്യില്‍ എത്തുന്നതുവരെയുള്ള സമയം എന്നു ചുരുക്കം. ഇത് ആറുമാസമെങ്കില്‍ അത്രയും സമയത്തെ സകല ചിലവും മൂലധനമായി എപ്പൊഴും മുടങ്ങിക്കിടക്കും. ഇവനെ ശ്രദ്ധാപൂര്വ്വം സ്വാധീനിക്കാന്‍ പറ്റണം
ഉദാഹരണം പ്രിന്റിങ്ങ് അമ്പതിനായിരം രൂപ പ്രിന്റര്‍ അഡ്വാന്‍സ് ആയി വാങ്ങും, വിതരണച്ചിലവ് ഇരുപത്തയ്യായിരം. പുസ്തകം വിറ്റാല്‍ കമ്മീഷന്‍ കുറച്ച് ഒരു ലക്ഷം രൂപ കയ്യില്‍ കിട്ടും എന്നു വയ്ക്കുക.
നമുക്ക് വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് (ഈ ആറുമാസം കൊണ്ട് ഒറ്റ പ്രിന്റിങ്ങേ നടത്തിയുള്ളു എങ്കില്‍ ) അമ്പത് + ഇരുപത്തഞ്ച് =എഴുപത്തയ്യായിരം രൂപ.
ഇനി പ്രസ്സില്‍ പുസ്തകം അടിച്ച് ഒരുമാസത്തിനകം പൈസ കൊടുത്താല്‍ മതി എന്നു കരാര്‍ ഉണ്ടാക്കിയെന്നും സെയില്‍സ്മാന്മാരോട് പുസ്തകം കയ്യില്‍ കിട്ടുമ്പോള്‍ തന്നെ കമ്മീഷന്‍ കുറച്ച് ബാക്കി ഒരു ലക്ഷം കയ്യില്‍ തരണമെന്നും കരാറുണ്ടാക്കിയെന്നു വയ്ക്കുക.
എത്ര രൂപ വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ഇനത്തില്‍ മൂലധനം വേണം? പൂജ്യം . സെയില്‍സ്മാന്റെ കയ്യില്‍ നിന്നും പണം വാങ്ങി പ്രിന്റര്‍ക്ക് കൊടുത്താല്‍ മതി.
മറ്റൊരു അഡ്വന്റ്റേജ് നമ്മളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ കേസില്‍ ആറുമാസം കൊണ്ടും രണ്ടാമത്തെ കേസില്‍ ഒരു മാസം കൊണ്ടും കച്ചവട (വര്‍ക്കിങ്ങ് ക്യാപിറ്റല്‍ സൈക്കിള്‍( പൂര്‍ത്തിയായി എന്നതാണ്.
അതായത്, ഡിമാന്‍ഡ് ഉണ്ടെങ്കില്‍ ആദ്യത്തെ കേസില്‍ വര്‍ഷത്തില്‍ രണ്ട് പുസ്തകവും രണ്ടാമത്തെ കേസില്‍ പന്ത്രണ്ട് പുസ്തകവും നമുക്ക് പുറത്തിറക്കാം. ഫസ്റ്റ് കേസില്‍ വര്‍ഷാവര്‍ഷം അമ്പതിനായിരം രൂപയും സെക്കന്‍ഡ് കേസില്‍ മൂന്നുലക്ഷവും ലാഭം.
ഇയാള്‍ ഇങ്ങനെ ലാഭം നഷ്ടം എന്നു മാത്രം പറഞ്ഞിരിക്കുന്നതെന്താണെന്നല്ലേ? ഏത് ഉദ്ദേശത്തോടെ ആയാലും ഒരു സ്ഥാപനം- അതിനി പണത്തില്‍ തൊട്ടാല്‍ പൊള്ളുന്ന ശ്രീരാമകൃഷ്ണന്റെ പേരിലുള്ള ആശ്രമം ആയാലും ശരി. നടന്നു പോകണമെങ്കില്‍ ഒരൊറ്റ വഴി ഇതാണ്.
മിണ്ടാതിരുന്നത് എന്തു ചെയ്യണം എന്നൊരു തീരുമാനമെടുക്കാന്‍ പറ്റാതിരുന്നതു കൊണ്ടാണ്.
ബ്ലോഗ് രചനകള്‍ അച്ചടിയില്‍ പോവുന്നതിന് ബ്ലോഗില്‍ നിന്നു തന്നെ ഒരു പ്രസ്ഥാനം ഉണ്ടാവുന്നതിനോട് ആശയപരമായി എനിക്ക് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. റീഡര്‍ഷിപ്പിനെ സംബന്ധിച്ചിടത്തോളം വലിയ ന്യായമൊന്നുമില്ലാത്ത നിലപാടാണെന്നറിയാം. എന്നാലും...
ക്ഷമിക്കുക!
ദേവേട്ടാ,
ഇത്രയും നാൾ ഒന്നും എഴുതാതിരുന്നത്,ആരെങ്കിലും മിണ്ടട്ടെ എന്നു കരുതിയാണ്.സത്യത്തിൽ ആവേശം തണുത്തുപോകാവുന്ന ഒന്നായതുകൊണ്ടാണ് ഈ ബ്ലോഗ് ഇങ്ങനെ ക്ഷണിക്കപ്പെട്ടവ്ര്ക്ക് മാത്രമാക്കിവച്ചത്.വെറുതേ ഒരു ചർച്ചാ ബഹളം ഉണ്ടാക്കുകയും ഒന്നും നടക്കാതിരിക്കുകയും ചെയ്യുന്നതിന്റെ സാധ്യതകൾ മുന്നിലുണ്ടായിരുന്നു.വരവു ചെലവുകളെക്കുറിച്ച് ചിന്തിച്ചു നോക്കി.ഒന്നുകിൽ ഒരു വമ്പൻ കമ്പനിയായി ലാഭം ഉണ്ടാകണം എന്ന വ്യക്തമായ ലക്ഷ്യത്തോടെ തുടങ്ങണം.അല്ലെങ്കിൽ ഒരു സാംസ്കാരിക പ്രവർത്തനം എന്ന നിലയിൽ തുടങ്ങണം.ഇതിനു രണ്ടിനും ഇടയിൽ നടക്കില്ല.
ഒരു വലിയ കമ്പനി എന്ന നിലയിൽ ആലോചിക്കുമ്പോൾ പരാജയഭീതി വഴി മുടക്കുന്നു.ഉറച്ച ഒരു നിലപാടിലെത്താൻ എല്ലാവർക്കും കഴിയുന്നില്ല.പണം മാത്രമല്ലല്ലോ പ്രശ്നം.ഒരു ചെറിയ സെറ്റപ്പിൽ ഒരു കമ്പനി രൂപീകരിച്ച് തുടങ്ങാൻ കഴിയില്ല.അപ്പോൾ പിന്നെ രണ്ടാമതു പറഞ്ഞ സാംസ്കാരിക പ്രവർത്തനം എന്ന നിലയിൽ തുടങ്ങാനെ കഴിയൂ.വിൽപ്പനയ്ക്കും മാർക്കറ്റിനും ഒക്കെയുള്ള സാധ്യതകൾ തിരിച്ചറിയാനും അപ്പോൾ സാധിക്കും.
എന്തായാലും പ്രമോദിന്റെ കവിതകൾ പുസ്തകമായി ഇറക്കാൻ ഒരു ധാരണയിലെത്തിയിട്ടുണ്ട്.അത് ഡിസംബറിൽ ഇറങ്ങും.
കണ്ണൂസേ,
ഉറച്ച ഒരു നിലപാടിൽ എത്തിയതിൽ അഭിനന്ദിക്കുന്നു.ബ്ലോഗിൽ നിന്നുള്ള രചനകൾ എന്ന ഒരു ധാർഷ്ട്യം ഇല്ല ഇതിന്.പക്ഷേ ബ്ലോഗിലുള്ളതിൽ മികച്ചത് ജനം കാണാതെ പോകുന്നത് ഒഴിവാക്കണം എന്നൊരു കാഴ്ചപ്പാടുണ്ട്.അത് ജനങ്ങളിൽ എത്തിക്കുക എന്ന ആദർശവുമുണ്ട്.
എന്തായാലും പ്രമോദിന്റെ പുസ്തകവുമായി മുന്നോട്ട് തന്നെ.ബ്ലോഗിലെ മികച്ചകഥകൾ,സംവാദം എന്ന നിലയിൽ ഒരു പുസ്തകം ഇക്കാര്യങ്ങൾ കൂടി മുന്നിലുണ്ട്.ലാപുടയുടെ കവിതകൾ ചോദിച്ചിരുന്നു..അക്കാര്യത്തിൽ എന്തോ ആശയക്കുഴപ്പം ഉണ്ടെന്ന് തോന്നുന്നു.ഇതു മൂന്നും കയ്യിൽ കിട്ടിയിട്ടില്ല.പ്രമോദിന്റെ 20 കവിതകൾ കിട്ടി,ഉന്മേഷ് കവറ് ചെയ്യുന്നു...ഡിസംബറോടെ പുറത്തിറക്കാം എന്ന് കരുതുന്നു.
സനല്‍,
അപ്ഡേറ്റിന് നന്ദി. തുടക്കമെന്ന നിലയില്‍ ബ്ലോഗിലെ മികച്ച രചനകള്‍ പ്രസിദ്ധീകരിക്കുന്നതു തന്നെയാകും നല്ലത്. അല്ലാതെ ഒരു പ്രസിദ്ധീകരണ സംഘം തുടങ്ങുന്നെന്ന് കേള്‍ക്കുമ്പോഴേക്കും എഴുത്തുകാര്‍ മുഴുവന്‍ വന്ന് ക്യൂനില്‍ക്കില്ലല്ലോ. ആത്യന്തിക ലക്ഷ്യം ബ്ലോഗ് പബ്ലിഷിങ്ങ് എന്ന് ആകാതിരുന്നാല്‍ മതി. എസ്റ്റാബ്ലിഷ് ആയതിനു ശേഷം നമുക്ക് വേണമെങ്കില്‍ എഴുത്തുകാരെ തേടിച്ചെന്ന് പാരീസിലെ സുഖവാസകേന്ദ്രത്തില്‍ താമസം ഏര്‍പ്പെടുത്തി എഴുതിക്കുന്ന രീതിയൊക്കെ അവലംബിക്കാം. ബ്ലോഗിലെ എഴുത്ത് മുഴുവന്‍ ചവറാണെന്ന ധാരണയാണ് ആദ്യം മാറേണ്ടത്. ചവറില്ലെന്നല്ല.
ഇടപെടുകയല്ല,
നാട്ടില്‍ പത്തു ബുക്കു വില്‍ക്കുന്നതിലും നല്ലത്
ഇവിടെ(ദുബൈ)പത്തു ബൂക്ക് വില്‍ക്കുന്നതാ എന്ന്
കാഴിഞ്ഞ മാസം ഉറപ്പായി.
100 ബുക്ക് നാട്ടില്‍ വിറ്റാല്‍ കീട്ടുന്ന തുക
ഒരു കൂട്ടുകാരനു വേണ്ടി ഒപ്പിക്കാനായി.
നല്ല സംരംഭങ്ങള്‍, ഇപ്പൊഴാ ഈ ബ്ലോഗ് നോക്കിയത്.
Post a Comment