Saturday, January 10, 2009

പുസ്തക പ്രകാശനം




‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥകൾ’ പി പി രാമചന്ദ്രൻ, എൻ ജി ഉണ്ണിക്കൃഷ്ണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ബുക്ക് റിപ്പബ്ലിക്കിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ (10.01.2009) വൈകുന്നേരം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ പി എൻ ഗോപീകൃഷ്ണൻ ആദ്ധ്യക്ഷ്യം വഹിച്ചു. വി. കെ. സുബൈദ, ജി. ഉഷാകുമാരി, വി എം ഗിരിജ, ശ്രീകുമാർ കരിയാട്, സെബാസ്റ്റ്യൻ, എസ്. കണ്ണൻ, രേണുകുമാർ, വിഷ്ണുപ്രസാദ്, സനൽ ശശിധരൻ, ക്രിസ്പിൻ ജോസഫ്, ലതീഷ് മോഹൻ എന്നിവർ വിനോദിന്റെ കവിതകൾ അവതരിപ്പിക്കുകയും വായനയെയും ഭാവുകത്വത്തെയും കുറിച്ചുള്ള ചർച്ചകൾ നയിക്കുകയും ചെയ്തു.

പുസ്തകപ്രകാശനത്തിനു ശേഷം വിനോദ് ശങ്കരന്റെ സിത്താർകച്ചേരിയും സനൽ സംവിധാനം ചെയ്ത ‘പരോൾ’ എന്ന സിനിമയുടെ പ്രദർശനവും നടന്നു.

5 comments:

മൂര്‍ത്തി said...

ഇവിടെ ഇടേണ്ടിയിരുന്ന വാര്‍ത്തകള്‍ ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ട്.

വികടശിരോമണി said...

ആശംസകൾ...

Sekhar said...

Congrats. Keep up the good work.

Kuzhur Wilson said...

എന്‍.ജിമാഷ്,പി.പി.ആര്‍,ഗോപിച്ചേട്ടന്‍,സുബൈദ ടീച്ചര്‍,‍,ഗിരിജേച്ചി,സെബാന്‍ ചേട്ടന്‍, വിഷ്ണുമാഷ്, കരിയാട്

വെള്ളം ചേര്‍ക്കാത്ത കവിതകളാണ് എല്ലാം.

വിനോദേ, ആ വേദി സത്യമുള്ളതായിരുന്നു.

കവിതയുടെ റിപ്പബ്ലിക്ക്

G.MANU said...

ഒരുപാട് ആഗ്രഹിച്ചെങ്കിലും ജോലിത്തിരക്ക് കാരണം വരാന്‍ പറ്റി ഇല്ല :(

ഹൃദയം നിറഞ്ഞ ആശംസകള്‍