Tuesday, May 24, 2011

ജ്യോനവന്റെ പുസ്തകം


പ്രിയരേ,
ജ്യോനവനെ ഓര്‍ക്കുന്നില്ലേ?
"പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കു ന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.
ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌."

എന്ന അവസാന വരികള്‍ കവിതയിലൂടെ കുറിച്ച് "ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ" എന്ന അവസാന കമന്റിലൂടെ നമ്മളെയൊക്കെ സ്തബ്ധനാക്കി, അക്ഷരങ്ങളിലൂടെ നമുക്കിടയില്‍ ഇപ്പോഴും ജീവിക്കുന്ന പ്രിയ കവി!  ജ്യോനവനെന്ന ഒരു വലിയ വിടവു ബാക്കിയാക്കി നവീണ്‍ നമ്മെ വിട്ടു പോയിട്ട് രണ്ട് വര്‍ഷം തികയാന്‍ പോകുന്നു...

'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

എന്ന് പറഞ്ഞ് വെച്ച് അകാലത്തില്‍ മരണത്തിന്‌ കീഴടങ്ങിയ നമ്മുടെ പ്രിയ കവി, തന്റെ ഡയറിത്താളില്‍ കുറിച്ചിട്ടതും, അടുത്ത സുഹൃത്തുക്കളോട് പ്രകടിപ്പിച്ചിരുന്നതുമായ ഏറ്റവും വലിയ ആഗ്രഹം തന്റെ കവിതാസമാഹാരം പുറത്തിറക്കുക എന്നുള്ളതായിരുന്നു.

രണ്ട് വര്‍ഷത്തോടടുത്തിട്ടും പല കാരണങ്ങളാലും മുടങ്ങിപ്പോയ ജ്യോനവന്റെ ആഗ്രഹം, ബുക്ക് റിപ്പബ്ലിളിക് സാക്ഷാല്‍ക്കരിക്കാന്‍ പോകുകയാണ്‌. ജ്യോനവന്റെ കവിതകള്‍, കഥകള്‍,  ജ്യോനവ കവിതകളെക്കുറിച്ചുള്ള പഠനങ്ങള്‍, മറ്റ് കുറിപ്പുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് ഒരു ബൃഹത് സമാഹാരമാണ്‌ ബുക്ക് റിപ്പബ്ലിക് ലക്ഷ്യമിടുന്നത്! ജ്യോനവന്റെ സുഹൃത്തുക്കളും, സഹോദരനുമായി സംസാരിച്ചതുനുസരിച്ച്; അവരുടെ ആഗ്രഹപ്രകാരമാണ്‌ ബുക്ക് റിപ്പബ്ലിക് ഇങ്ങനെയൊരു സംരംഭത്തിന്‌ മുന്‍കൈയ്യെടുക്കുന്നത്. ആനുകാലികങ്ങളിലും വെബ് മാഗസിനുകളിലും ബ്ളോഗിലും മറ്റിടങ്ങളിലും ഡയറിക്കുറിപ്പുകളിലുമൊക്കെയായി ജ്യോനവന്‍ കുറിച്ചിട്ട സൃഷ്ടികള്‍
ബു.റി. പ്രവര്‍ത്തകര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു.

പൊട്ടക്കലം എന്ന ബ്ളോഗിലോ, പുഴ മാഗസിനിലോ പ്രസിദ്ധീകരിച്ചതല്ലാത്ത ജ്യോനവന്റെയോ, ജ്യോനവനെ സംബന്ധിച്ചതോ ആയ സൃഷ്ടികളോ കുറിപ്പുകളോ ജ്യോനവന്റെ സുഹൃത്തുക്കളുടെ കൈവശം ഉണ്ടെങ്കില്‍ ദയവു ചെയ്ത്
bookrepublic@gmail.com,   vm.devadas@gmail.com, ranjidxb@gmail.com
എന്ന ഏതെങ്കിലും മെയില്‍ അഡ്രസ്സിലേയ്ക്ക് അയയ്ക്കുമല്ലോ? പുസ്തകങ്ങളെക്കുരിച്ചുള്ള വിവരങ്ങളും മറ്റ് വിശദാംശങ്ങളും ഉടന്‍ അപ്ഡേറ്റ് ചെയ്യാം.

സ്നേഹപൂര്‍വ്വം...
ബുക്ക് റിപ്പബ്ലിക് പ്രവര്‍ത്തകര്‍

ജ്യോനവന്റെ ബ്ലോഗ് : പൊട്ടക്കലം 

Saturday, October 3, 2009

ആദരാഞ്ജലികള്‍

ജ്യോനവാ,
നീ ഇനിയും കവിതയെഴുതും.
ആകാശത്തെ മേഘങ്ങളെ പൊലിപ്പിച്ച്
മരങ്ങളെ പൂവണിയിച്ച്,
നദികളെ തിളക്കി,
കിളികളെ പ്രണയിപ്പിച്ച്,
നിലാവിനെ തണുപ്പിച്ച്,
ജ്യോനവാ, നീ ഇനിയും കവിതയെഴുതും.
ആദരാഞ്ജലികള്‍.

Wednesday, September 9, 2009

സാകേതം ഓണപ്പതിപ്പില്‍



ജി പി രാമചന്ദ്രന്‍ ദേവദാസിന്റെ ഡില്‍ഡൊയെക്കുറിച്ചെഴുതിയ ലേഖനം സാകേതം ഓണപ്പതിപ്പില്‍ (സെപ്തംബര്‍ 2009)

Monday, August 10, 2009

ഡില്‍ഡോ പ്രകാശനച്ചടങ്ങ്: കൂടുതല്‍ ചിത്രങ്ങള്‍

സാഹിത്യ അക്കാദമി,തൃശ്ശൂര്‍

സ്വാഗതം: പ്രശാന്ത് കളത്തില്‍

അവതാരകന്‍: വിശാഖ് ശങ്കര്‍

പ്രാസംഗികര്‍

അദ്ധ്യക്ഷ: സാറാ ജോസഫ്

സാറാ ജോസഫ് സംസാരിക്കുന്നു

ഡില്‍ഡോ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം) ശ്രീ ഷണ്മുഖദാസ് ശ്രീ ഗോപീകൃഷ്ണന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു

പ്രകാശനം (നടുവില്‍ ദേവദാസ്. വി.എം.)

ഗോപീകൃഷ്ണന്‍

കവിതാ ബാലകൃഷ്ണന്‍

സെബാസ്റ്റ്ന്‍

ഇ. സന്തോഷ് കുമാര്‍

ശ്രീകുമാര്‍ കരിയാട്

അന്‍‌വര്‍ അലി

മനോജ് കുറൂര്‍

സുസ്മേഷ് ചന്ദ്രോത്ത്

ഐ.ഷണ്മുഖദാസ്


വി.എം. ദേവദാസ്


സദസ്സ്


ഗസല്‍:ബാസ്റ്റ്യന്‍, റോഷന്‍(ഹാര്‍മോണിയം), സുനില്‍(തബല)

ഗസല്‍ ആസ്വാദകര്‍.(ഇടത്തേയറ്റത്ത് പ്രദീപ് സോമസുന്ദരം)

Saturday, August 8, 2009

ഡില്‍ഡോ - പുസ്തക പ്രകാശനം

വി.എം. ദേവദാസിന്റെ ആദ്യ നോവലായ ഡില്‍ഡോ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം) ഇന്ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച്, പതിനൊന്നുമണിക്കും രണ്ടുമണിക്കും ഇടക്ക് നടന്ന ചടങ്ങില്‍ ശ്രീ ഷണ്മുഖദാസ് ശ്രീ ഗോപീകൃഷ്ണന് നല്‍കിക്കൊണ്ട് പ്രകാശിപ്പിച്ചു.

ചടങ്ങിന് വിശാഖ് ശങ്കര്‍ അവതാരകനായിരുന്നു. പ്രശാന്ത് കളത്തില്‍ അതിഥികളെയും ശ്രോതാക്കളെയും സ്വാഗതം ചെയ്തു.

ശ്രീമതി സാറാ ജോസഫ് ആയിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷ. അന്‍‌വര്‍ അലി, ഇ. സന്തോഷ് കുമാര്‍, സുസ്മേഷ് ചന്ദ്രോത്ത്, മനോജ് കുറൂര്‍, കവിതാ ബാലകൃഷ്ണന്‍, ശ്രീകുമാര്‍ കരിയാട്, സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകാശനത്തിന്റെ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.